ഇന്ത്യയില്‍ ഐസിസ് പിടിമുറുക്കുന്നത് കേരളത്തിലാകുമോ? കേന്ദ്രത്തിനും ആശങ്ക
ദില്ലി: രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന റിക്രൂട്ട്‌മെന്റുകള്‍ ഉള്‍പ്പടെ തങ്ങള്‍ നിരീക്ഷിയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ഐസിസുമായി ബന്ധപ്പെട്ട കേരളത്തിലെ സംഭവങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐസിസ് ബന്ധം ആരോപിയ്ക്കപ്പെട്ട് യുഎഇയില്‍ നിന്നും കേരളത്തിലേയ്ക്ക് നാടുകടത്തിയ നാല് മലയാളി യുവാക്കളെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മന്ത്രി പ്രതികരിച്ചത് .
കൃത്യസമയത്ത് തന്നെ ഉചിതമായ നടപടി ആഭ്യന്തരവകുപ്പ് സ്വീകരിയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് ശ്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു .

കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കാനന്‍ അനുവദിയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ ഏറെ ആശങ്ക പടര്‍ത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങളെ ഏറെ ഗൗരവത്തോടെ കാണുന്നെന്ന മന്ത്രിയുടെ പ്രതികരണവും പുറത്ത് വരുന്നത് .












Click it and Unblock the Notifications