Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു; 5 കോടി പേരെ ബാധിക്കും

ദില്ലി; പി എഫ് പലിശനിരക്ക് കുത്തനെ കുറച്ചു. എട്ടര ശതമാനത്തിൽ നിന്നും 8.1 ശതമാനമായാണ് കുറച്ചത്.ഗുവാഹത്തിയിൽ ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് തീരുമാനം. 1977-78 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏകദേശം അഞ്ച് കോടി മാസശമ്പളക്കാരെയാണ് നിരക്ക് കുറച്ച നടപടി ബാധിച്ചേക്കുക.

 xepf-1517468321-15996497

ബോർഡിന്റെ ശുപാർശ ഉടൻ ധനമന്ത്രാലയത്തിന് അയക്കും.2020-21ൽ 8.5 ശതമാനമായിരുന്നു പലിശ.2020 മാർച്ചിൽ, ഇ പി എഫ് ഒ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2018-19ൽ നൽകിയ 8.65 ശതമാനത്തിൽ നിന്ന് 2019-20 ൽ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു. 76768 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ഇ പി എഫിൽ എത്തിയത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    പ്രൊവിഡന്റ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറയ്ക്കാനും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് തുല്യമാക്കാനും ധനമന്ത്രാലയം തൊഴിൽ മന്ത്രാലയത്തിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+