കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്കോര്‍ട്ടും പൈലറ്റ് വാഹനങ്ങളും വേണ്ടെന്നുറച്ച് മന്ത്രിമാര്‍, ഉമ്മന്‍ചാണ്ടിക്കും വെള്ളാപ്പള്ളിക്കും സുരക്ഷയില്ല

  • By ജാനകി
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കാന്‍ തീരുമാനം. മന്ത്രിമാരുടെ യാത്രയ്ക്ക് ഇനി എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും ഉണ്ടാകില്ല. സംസ്ഥാന സുരക്ഷ അവലോകന സമിതിയുടേതാണ് തീരുമാനം. മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് അകമ്പടി പോകുന്ന വാഹനങ്ങള്‍ വരുത്തിയ അപകടങ്ങള്‍ ചെറുതല്ല.

അകമ്പടി വാഹനങ്ങളുടെ പേരിലും അമിത വേഗത്തിന്റെ പേരിലും മുന്‍ സര്‍ക്കാര്‍ പഴി കേട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷയും പിന്‍വലിയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.

vellappally-chandy

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷയും പിന്‍വലിയ്ക്കും. മന്ത്രിസഭ തന്നെയാണ് മന്ത്രിമാരുടെ സുരക്ഷയില്‍ കുറവ് വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. സുരക്ഷ കുറയ്ക്കുന്നതോടെ മന്ത്രിമാരുടെ യാത്രയ്ക്ക് ചെലവാകുന്ന തുകയിലും കുറവ് വന്നേക്കും. നിര്‍ദ്ദേശം അംഗീകരിയ്ക്കപ്പെട്ട് യാഥാര്‍ത്ഥ്യമായാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് തന്നെ ഗുണകരമായി മാറിയേക്കാം.
English summary
Govt decides to cut short security of ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X