Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗി മരിച്ച സംഭവം ചികിത്സാ പിഴവോ? ആലപ്പുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്നാണ് കെജിഎംഒയുടെ നിലപാട്. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചുവെന്ന് ആരോപിച്ച് അരുക്കൂറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ.ആര്‍.വി വരുണിനെ ഒരു സംഘം ആളുകള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. രോഗിയുടെ മരണം സ്ഥിരീകരിച്ചതോടെ നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന വലിയ സംഘം ഡോക്ടറുടെ വീട് ഉപരോധിച്ച് ഡോക്ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.

നെഞ്ചുവേദനയെ തുടര്‍ന്ന് അരുക്കുറ്റി പഞ്ചായത്ത് 13ാം വാര്‍ഡിലെ സുഷമാലയം ഗംഗാധരനെ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഡോക്ടര്‍ വരുണിന്റെ വീട്ടില്‍ എത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ചില്ലെന്നും ഇസിജി എടുക്കാന്‍ നിര്‍ദേശിച്ചെന്നും രോഗിക്ക് ഒപ്പമുണ്ടായവര്‍ പറഞ്ഞു. തുടര്‍ന്ന് ഇസിജി എടുത്തശേഷം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ രോഗിക്ക് നഴ്സുമാര്‍ ഗുളികകള്‍ നല്‍കുകയും ചെയ്തു. വീണ്ടും അസ്വസ്ഥത ഉണ്ടായപ്പോള്‍ ഗംഗാധരനെ പിന്നെയും ഡോക്ടറെ വീട്ടിലെത്തിച്ചു. പരിശോധിച്ചശേഷം രോഗി മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു എന്നതാണ് ബന്ധുക്കള്‍ പറയുന്നത്.

doctors-14

എന്നാല്‍ രോഗി മരിച്ചത് ചികിത്സാപിഴവ് മൂലമല്ലെന്നും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. കൈയേറ്റത്തിനിടെ പരുക്കേറ്റ വരുണിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് രാത്രി ഡോക്ടറുടെ വീടിനു നേരെയും ആക്രമണം ഉണ്ടായതായി കെജിഎംഒ വ്യക്തമാക്കി. മെഡിക്കല്‍ കോളെജിലെ അത്യാഹിതം ഒഴികെയുളള എല്ലാ വിഭാഗങ്ങളെയും പണിമുടക്ക് സാരമായി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+