കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം.. എത്രപേര്‍ കുടുങ്ങിയെന്നറിയാതെ സര്‍ക്കാര്‍..

  • By Desk
Google Oneindia Malayalam News

പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന ആശ്വാസത്തിലായിരുന്നു കേരളം. അതിനിടെയാണ് രാത്രിയോടെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ചെങ്ങന്നൂരില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ലെന്നും ദയവ് ചെയ്ത് രക്ഷിക്കണമെന്നും എംഎല്‍എ കരഞ്ഞപേക്ഷിക്കുകയായിരുന്നു. ഇതോടെ ചെങ്ങന്നൂരിലേക്ക് രക്ഷാസംഘം പുറപ്പെട്ടിട്ടുണ്ട്.

apture1-1534564550.png

അതേസമയം ചെങ്ങന്നൂരില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നെണ്ടത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ കൈയ്യില്‍ കണക്കില്ലെന്ന് മന്ത്രി പി തിലോത്തമന്‍. വീടുകളിലും മറ്റും ഒറ്റപ്പെട്ട് കിടക്കുന്നവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കഴിയുന്ന അവസ്ഥയിലാണ്. ഇവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ളവ എത്തിക്കാനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം സജി ചെറിയാന്‍റെ വാക്കുകളില്‍ പരിഭ്രാന്തരാവേണ്ടതില്ലന്നും അദ്ദേഹത്തിന്‍റേത് ജനവികാരം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തില്‍ ചെങ്ങന്നൂര്‍, തിരുവല്ല ആറന്‍മുള മേഖലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഭക്ഷണവും മരുന്നു പോലും കിട്ടാതെ ഗര്‍ഭിണികളും രോഗികളുമടക്കം നൂറ് കണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

Recommended Video

cmsvideo
മൂന്നു പേര്‍ ചെങ്ങന്നൂരില്‍ പിടഞ്ഞു മരിച്ചു

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

English summary
govt dont have the exact details of chengannur flood victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X