പാവപ്പെട്ടവന്റെ ആനുകൂല്യം തട്ടിയെടുക്കുന്നവര്‍ക്ക് പൂട്ട് വീഴും..സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതൈ
മുന്‍ഗണന പട്ടികയില്‍ ഇടം നേടിയ അനര്‍ഹരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഭക്ഷ്യ വകുപ്പ് പുതിയ നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം : റേഷന്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒാഗസ്റ്റിലെ ശമ്പളവും പെന്‍ഷനും തടയാന്‍ നിര്‍ദേശം. സൗജന്യമായി സാധനങ്ങള്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ അനര്‍ഹരും കയറിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത ജീവനക്കാര്‍ക്ക് ഓഗസ്റ്റിലെ ശമ്പളവും പെന്‍ഷനും തടയാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുമേഖലകളില്‍ ജോലി ചെയ്യുന്നവരും കുടുംബ പെന്‍ഷന്‍ വാങ്ങുന്നവരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications