• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് സാമൂഹ്യ തിന്മ: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം എന്നതുകൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസ്സവുമാണ്. കേരളത്തിൽ പതിറ്റാണ്ടുകളായി ഇത് നിർബാധം തുടരുകയാണ്. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരെന്നും അദ്ദേഹം വിമർശിക്കുന്നു.

വേണു ബാലകൃഷ്ണന്‍ ടിവി വാർത്താ രംഗത്തേക്ക് തിരിച്ചെത്തുന്നു: ഇന്നുമുതല്‍ 24 ന്യൂസിനൊപ്പംവേണു ബാലകൃഷ്ണന്‍ ടിവി വാർത്താ രംഗത്തേക്ക് തിരിച്ചെത്തുന്നു: ഇന്നുമുതല്‍ 24 ന്യൂസിനൊപ്പം

പാവപ്പെട്ട ജനങ്ങൾ സർക്കാർ ആപ്പീസുകളിൽ നിരവധി ആവശ്യങ്ങൾക്കായി നിരന്തരം കയറിയിറങ്ങുകയാണ്. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നത്. ഇതവസനാപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി ജെ പി തുടങ്ങിവെച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നു എന്നുവേണം കണക്കാക്കാൻ.

രാജ്ഭവൻ മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചപ്പോൾ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തെളിവുകൾ ചീഫ് സെക്രട്ടറിക്കുനൽകിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ബഹു. ഗവർണ്ണർക്ക് പരാതി നൽകിയത്. ഏതായാലും നടപടികൾക്കു ജീവൻവെച്ചുതുടങ്ങിയതിൽ സന്തോഷം. എന്നാൽ ഇനിയും തുടർ നടപടികൾ വേണ്ടിവരുമെന്നുറപ്പ്.

ദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണംദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണം

ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കൾ നിർബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നേതാക്കൾക്കെതിരെ നടപടിയുമായി നീങ്ങിയത്. സർക്കാരുദ്യോഗസ്ഥർ അവിവേകപൂർവ്വമായ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പുതൊഴിലാളികളെ തൊഴിൽ സമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും. അതും അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ട്. തികച്ചും നീതിപൂർവ്വകമായ ഈ ആവശ്യത്തിന് എല്ലാ നല്ല മനുഷ്യരുടേയും പിന്തുണയുണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവനെ്നും ബി ജെ പി അധ്യക്ഷന്‍ കൂട്ടിച്ചേർക്കുന്നു.

സമര ദിനത്തിൽ രാവിലെ 10.30 ന് സെക്രട്ടറിയേറ്റിന് സമീപം മൂന്ന് പ്രൈവറ്റ് ബസുകളെത്തിയാണ് ഇടതുപക്ഷ അനുകൂല ജീവനക്കാരെ രാജ്ഭവനിലെത്തിച്ചതെന്നായിരുന്നു ബി ജെ പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിവി രാജേഷ് നേരത്തെ ആരോപിച്ചത്.. ഇതിൽ പലരും രാവിലെ തന്നെ സെക്രട്ടറിയേറ്റിലെത്തി 'പഞ്ച് ' ചെയ്തശേഷമാണ് പുറത്തുപോയി സമരത്തിൽ പങ്കെടുത്തിട്ടുള്ളത്. 'ഹലോ മിസ്റ്റർ ആരിഫ് ഖാൻ ,ഓർത്തു കളിച്ചോ സൂക്ഷിച്ചോ' എന്നിങ്ങനെ ഗവർണ്ണറെ വെല്ലുവിളിയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് രാജ് ഭവനു മുന്നിൽ സെക്രട്ടറിയേറ്റിലെഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സർക്കാർ ജീവനക്കാർ മുഴക്കിയതെന്നും അദ്ദേഹം പറഞ്ഞു.

English summary
Govt employees working as a tool for political parties is a social evil: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X