ടിപി വധം സിബിഐയ്ക്ക് വിടുന്നതിന് സര്‍ക്കാര്‍ അനുകൂലമെന്ന് കെകെ രമ
കോഴിക്കോട്: ടിപി വധക്കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെകെ രമ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് സിബിഐക്ക് കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രമ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
എന്നാല്‍ കേസ് സിബിഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല. നേരത്തെ ടിപി വധ ഗൂഡാലോചന കേസ് സിബിഐക്ക് കൈമാറണമെന്ന് അവശ്യപ്പെട്ട് കെകെ രമ നല്‍കിയ അപേക്ഷ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

ആര്‍എഎസ് നേതാവ് കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന സിബിഐ. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കിയതിനെ തുടര്‍ന്നാണ് രമ മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നത് ഏറെ ശ്രദ്ധേയമാണ്.












Click it and Unblock the Notifications