കടകംപള്ളി ഭൂമി തട്ടിപ്പ്; സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യും...
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെ പ്രോസിക്യൂട്ട് ചെയ്യും. സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്.
ഏറെ വിവാദമായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് സലിം രാജ്. സിബിഐ അന്വേഷണത്തില്‍ സലിം രാജിന്റെ പങ്ക് വ്യക്തമായിരുന്നു. എന്നാല്‍ കേസില്‍ 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ ഇവരെ സിബിഐക്ക് പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് സിബിഐ പ്രോസിക്യൂഷന് അനുമതി തേടുകയായിരുന്നു.

കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് കടകംപള്ളി വില്ലേജില്‍ 44.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
വ്യാജ രേഖയുണ്ടാക്കാനും ഭൂമിയുടെ തണ്ടപ്പേര് മാറ്റാനുമായി മാത്രം 60 ലക്ഷം രൂപയാണ് പ്രതികള്‍ ചെലവഴിച്ചത്. കടകംപള്ളി വില്ലേജ് ഓഫീസറടക്കം കേസിലെ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം കൊണ്ടും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥന് എന്ന തലത്തിലും സലിം രാജിന് ഭൂമി തട്ടിപ്പില്‍ വലിയ പങ്കുണ്ടായിരുന്നു.
സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകള്‍ക്ക് സലിം രാജ് തന്രെ ബന്ധം ഉപയോഗിച്ചുവെന്നും ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് വഴിവിട്ട് സഹായിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ തട്ടിപ്പ് കേസിലെ പ്രതിയായ സലിംരാജിന് വേണ്ടി സര്‍ക്കാരിന്റെ അന്റോര്‍ണി ജനറല്‍ ഹാജരായതുമെല്ലാം വലിയ വിവാദമായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications