കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളി ഭൂമി തട്ടിപ്പ്; സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യും...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെ പ്രോസിക്യൂട്ട് ചെയ്യും. സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്.

ഏറെ വിവാദമായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് സലിം രാജ്. സിബിഐ അന്വേഷണത്തില്‍ സലിം രാജിന്റെ പങ്ക് വ്യക്തമായിരുന്നു. എന്നാല്‍ കേസില്‍ 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ ഇവരെ സിബിഐക്ക് പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് സിബിഐ പ്രോസിക്യൂഷന് അനുമതി തേടുകയായിരുന്നു.

Salim raj

കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് കടകംപള്ളി വില്ലേജില്‍ 44.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

വ്യാജ രേഖയുണ്ടാക്കാനും ഭൂമിയുടെ തണ്ടപ്പേര് മാറ്റാനുമായി മാത്രം 60 ലക്ഷം രൂപയാണ് പ്രതികള്‍ ചെലവഴിച്ചത്. കടകംപള്ളി വില്ലേജ് ഓഫീസറടക്കം കേസിലെ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം കൊണ്ടും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥന്‍ എന്ന തലത്തിലും സലിം രാജിന് ഭൂമി തട്ടിപ്പില്‍ വലിയ പങ്കുണ്ടായിരുന്നു.

സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകള്‍ക്ക് സലിം രാജ് തന്‍രെ ബന്ധം ഉപയോഗിച്ചുവെന്നും ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് വഴിവിട്ട് സഹായിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ തട്ടിപ്പ് കേസിലെ പ്രതിയായ സലിംരാജിന് വേണ്ടി സര്‍ക്കാരിന്റെ അന്റോര്‍ണി ജനറല്‍ ഹാജരായതുമെല്ലാം വലിയ വിവാദമായിരുന്നു.

English summary
The state government has given permission to prosecute Salim Raj, gunman of former chief minister Oommen Chandy, in connection with the Kadakampally land grab case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X