കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ ടിക്കറ്റ് നഷ്ടമായ ചിത്രയ്ക്ക് സര്‍ക്കാരിന്റെ ആശ്വാസം...വിനീതിന് ജോലി

10,000 രൂപ വീതം പ്രതിമാസം ചിത്രയ്ക്ക് സര്‍ക്കാര്‍ നല്‍കും

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ലണ്ടനില്‍ ഈ മാസം നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനുള്ള അവസരം അധികൃതരുടെ ഒത്തുകളിയെ തുടര്‍ന്ന് നഷ്ടമായ മലയാളി താരം പി യു ചിത്രയ്ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ ധാരണയായത്. പ്രതിമാസം 10,000 രൂപ വീതം ചിത്രയ്ക്കു സര്‍ക്കാര്‍ നല്‍കും. തനിക്കൊരു ജോലി വേണമെന്ന ചിത്രയുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

1

ഭുവനേശ്വറില്‍ അടുത്തിടെ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞത് വലിയ വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയുമെല്ലാം വിഷയത്തില്‍ ഇടപെട്ടിരുന്നു. കായിക മന്ത്രിയും കൂടി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന് കത്ത് നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു.

2

അതേസമയം, ഇന്ത്യയുടെ മലയാളി ഫുട്‌ബോളര്‍ വിനിതീന് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി വിനീതിനെ നിയമിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തേ ഹാജര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ഏജീസ് ഓഫീസില്‍ നിന്നും താരത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിനീതിനു ജോലി നല്‍കിയത്. ഐഎസ്എല്ലില്‍ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയാണ് വിനീത് കളിക്കുന്നത്.

English summary
Govt help for PU Chitra and CK Vineeth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X