കാർഷിക വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം; തീരുമാനം സോളമൻ അലക്സിൻ്റെ രാജിയെ തുടർന്ന്
തിരുവനന്തപുരം: സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി സർക്കാർ. ഭരണചുമതല ഡെപ്യൂട്ടി രജിസ്ട്രാർ കൃഷ്ണകുമാറിന് നൽകി. ബാങ്ക് പ്രസിഡൻ്റ് ആയിരുന്ന സോളമൻ അലക്സ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതോടെയാണ് പ്രതിസന്ധി വന്നത്. സോളമൻ അലക്സ് ഇന്ന് ബാങ്കിൽ ചേർന്ന ജനറൽ ബോഡിയിൽ ബജറ്റിനെതിരെ സിപിഎമ്മിനൊപ്പം ചേർന്ന് വോട്ട് ചെയ്തിരുന്നു. ബജറ്റ് പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി.

കെപിസിസി മുൻ ജനറൽ സെക്രട്ടറിയും യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാനുമായിരുന്ന സോളമൻ അലക്സ് ബാങ്ക് പ്രസിഡൻ്റ് സ്ഥാനം രാജി വെച്ചതോടെയാണ് സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ സർക്കാർ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. ബാങ്കിൻ്റെ ഭരണചുമതല ഡെപ്യൂട്ടി രജിസ്ട്രാർ കൃഷ്ണകുമാറിന് നൽകിയിട്ടുണ്ട്.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

ബാങ്കിൽ നടന്ന ഇന്നത്തെ ജനറൽബോഡിയിൽ ബജറ്റിനെതിരെ സിപിഎമ്മിനൊപ്പം ചേർന്ന് വോട്ട് ചെയ്തിരുന്നു. ബജറ്റ് പരാജയപ്പെട്ടതിന് പിന്നാലെ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. ഇതോടെയാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ഭരണം പ്രതിസന്ധിയിലായി. ഈ സാഹചര്യത്തെ തുടർന്നാണ് സർക്കാർ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. എന്നാൽ, യാതൊരു വിധത്തിലുമുള്ള പ്രസിന്ധിയില്ലെന്നും ബാങ്കിന്റെ ബോർഡിൽ തങ്ങൾക്കാണ് ഭൂരിപക്ഷമെന്നും കോൺഗ്രസ് അവകാശവാദമുന്നയിച്ചു.

ഗ്രൂപ്പുകളിയുടെ ഭാഗമായി നേതാക്കളെ അവഹേളിക്കുന്നതിനാലാണ് രാജിവയ്ക്കുന്നതെന്ന് സോളമൻ അലക്സ് പറഞ്ഞു. നേരത്തെ തന്നെ തീരുമാനമെടുത്തെങ്കിലും ഇപ്പോൾ അവസരം ലഭിച്ചതിനാലാണ് രാജി. മൂന്ന് തവണ നിയമസഭാ സ്ഥാനാർഥി പട്ടികയിൽ വന്നെങ്കിലും സ്ഥാനാർഥിയാക്കിയില്ല. തെക്കൻ കേരളത്തിലെ നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങൾ മത്സരിക്കാനായി ചോദിച്ചിരുന്നു.

എ ഗ്രൂപ്പാണ് തന്നെ സ്ഥാനങ്ങളിൽ നിന്നു മാറ്റിയത്. പുനഃസംഘടനയിലും യോഗ്യമായ ഭാരവാഹിത്വം നൽകിയില്ലെന്നും സോളമൻ അലക്സ് പറഞ്ഞു. നിലവിലെ പുനസംഘടനയിലും തന്നെ കോൺഗ്രസ് നേതാക്കൾ പരിഗണിച്ചില്ലെന്നും, അതിനാലാണ് സിപിഎമ്മിൽ ചേരാനുള്ള തീരുമാനമെടുത്തതെന്നും സോളമൻ അലക്സ് പറഞ്ഞു. സ്ഥാനങ്ങൾ കിട്ടിയില്ലെന്നും മാനസികമായി വളരെ വേദനയുണ്ടെന്നും സോളമൻ അലക്സ് പ്രതികരിച്ചിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നിങ്ങനെ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറിയായി 10 വർഷവും യുഡിഎഫ് ജില്ലാ ചെയർമാനായി 7 വർഷവും 10 വർഷമായി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. പ്രാദേശിക കോൺഗ്രസ് രാഷ്ട്രീയ രംഗത്തും, കോൺഗ്രസിൻ്റെ പോഷക സംഘടനകളുടെ പരിപാടികളിലുമുൾപ്പെടെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവമായി സോളമൻ പ്രവർത്തിച്ചിരുന്നു.

ഡിസിസി പുനസംഘടനയെ ചൊല്ലിയുളള തർക്കത്തിൽ നേരത്തെ കെപിസിസി മുൻ ജനറൽ സെക്രട്ടറിമാരായിരുന്ന പി എസ് പ്രശാന്ത്, ജി രതികുമാർ, കെ പി അനില്‍കുമാർ തുടങ്ങിയ നേതാക്കൾ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. എന്നാൽ, സെമി കേഡർ ശൈലിയും പുതിയ പ്രവർത്തനങ്ങളും കോൺഗ്രസിൽ നടപ്പിലാക്കുന്നതിൽ നേതൃത്യം പിന്നോട്ടില്ല. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന നേതൃത്വത്തിന് പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് ക്യാമ്പുകളുള്ളത്.












Click it and Unblock the Notifications