കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങൾ സർക്കാർ അമേരിക്കൻ കമ്പനിക്ക് വിൽക്കുന്നുവെന്ന് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സർക്കാർ അമേരിക്കൻ പിആർ മാർക്കറ്റിങ്​ കമ്പനിക്ക് വിൽക്കുകയൊണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളാണ് സ്പ്രിങ്ക്ളറിൻ എന്ന കമ്പനിയ്ക്ക് സർക്കാർ വിൽക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തല ഇക്കാര്യം ആരോപിച്ചത്.

ആരാണ് ഈ സ്പ്രിങ്ക്ളർ എന്ന് പറയുന്ന കമ്പനി.സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്കും സെര്‍വറിലേക്കുമാണ് അപ്ലോഡ് ചെയ്യുന്നത്. സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം പോലും ഈ വെബ്സൈറ്റ് ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്വകാര്യ ഏജന്‍സി എങ്ങനെ സര്‍ക്കാര്‍ എംബ്ലം ഉപയോഗിക്കുന്നു ചെന്നിത്തല ചോദിച്ചു.

 chennithala-60

വീട്ടുനിരീക്ഷണത്തിലുള്ളവർ, രോഗികൾ, പ്രായമായവർ തുടങ്ങിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. 41 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ശേഖരിക്കുന്നത്. ഇതില്‍ 17-ാമത്തെ ചോദ്യം വളരെ ഗുരുതരമാണ്. പ്രമേഹം, ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, തൈറോയ്ഡ് തുടങ്ങിയവയാണ് ഈ ചോദ്യത്തിലുള്ളത്.

അവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവരങ്ങൾ ഏകോപിപ്പിക്കും എന്നാണ് മനസിലാക്കുന്നത്. ഏറ്റവും സംശയം ഉണ്ടാക്കുന്ന കാര്യം ഇത് എന്തിന് അമേരിക്കന്‍ കമ്പനിയെ ഏൽപ്പിച്ചുവെന്നാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സി ഡിറ്റിനോ, ഐടി മിഷനോ ചെയ്യാൻ കഴിയുന്നതാണ് ഈ വിശകലനം, ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
എന്ത് പ്രഹസനമാണ് ചെന്നിത്തല ജീ | Oneindia Malayalam

മാത്രമല്ല അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് അഭിനയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ പരസ്യത്തിൽ എങ്ങനെയാണ് ഐടി സെക്രട്ടറി കൂടിയായ ശിവശങ്കർ അഭിനയിക്കുക. ഇത് അതീവ ഗുരുതരമായ കാര്യമാണ്. ആഗോള ടെന്റർ നടത്തിയാണോ ഈ കമ്പനിയെ ചുമതല ഏൽപ്പിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. ആണെങ്കിൽ എത്ര തുക നൽകിയെന്നും പാണം വാങ്ങാതെ സൗജന്യമായാണോ ഇത് ചെയ്യിക്കുന്നതെന്നും സർക്കാർ വിശദമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡ്; ചൗഹാന് 'ലോക്കുമായി' കോൺഗ്രസ്!! തൊട്ടാലും തൊട്ടില്ലേങ്കിലും പണി!! പ്രതിസന്ധികൊവിഡ്; ചൗഹാന് 'ലോക്കുമായി' കോൺഗ്രസ്!! തൊട്ടാലും തൊട്ടില്ലേങ്കിലും പണി!! പ്രതിസന്ധി

 സൊമാലിയ എന്ന് വിളിച്ചു,മതേതറകളെന്ന് പുച്ഛിച്ചു,കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടം, മറുപടി സൊമാലിയ എന്ന് വിളിച്ചു,മതേതറകളെന്ന് പുച്ഛിച്ചു,കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടം, മറുപടി

സംസ്ഥാനത്താകെ 364 പേര്‍ക്ക് കൊവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 7 പേര്‍ക്ക്, 27 പേർക്ക് നെഗറ്റീവ്സംസ്ഥാനത്താകെ 364 പേര്‍ക്ക് കൊവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 7 പേര്‍ക്ക്, 27 പേർക്ക് നെഗറ്റീവ്

English summary
Govt is selling personal data to american company alleges Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X