കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതെന്തൊരു നെറികെട്ട സർക്കാരാണ്!പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനവുമാണ് പിണറായിയുടെ ലക്ഷ്യം'

Google Oneindia Malayalam News

തിരുവനന്തപുരം; ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത് സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്‍റർ സ് ഥാപിക്കാൻ ഭൂമി നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി വിടി ബൽറാം എംഎൽഎ.തലസ്ഥാനത്ത് നാലേക്കർ സർക്കാർ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെൻ്റിന് എന്തധികാരമാണുള്ളതെന്ന് വിടി ചോദിച്ചു.ഹൗസിംഗ് ബോർഡിൻ്റെ കൈവശത്തിലുള്ള സ്ഥലമാണ് യോഗ ഗുരുവിൽ നിന്ന് ആൾദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആർഎസ്എസ് സഹയാത്രികന് കൈമാറുന്നതെന്ന് കാണുന്നു. പാവപ്പെട്ടയാളുകൾക്ക് വീട് വച്ചുനൽകാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയൻ്റെ സ്വന്തക്കാർക്ക് നൽകാനെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിടി ചോദിച്ചു. പോസ്റ്റ് വായിക്കാം

Vt balram and Pinarayi

തലസ്ഥാനത്ത് നാലേക്കർ സർക്കാർ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെൻ്റിന് എന്തധികാരമാണുള്ളത്! പത്തു വർഷത്തേക്കെന്ന പേരിൽ ഭൂമി പാട്ടത്തിന് കൈമാറിക്കഴിഞ്ഞാൽപ്പിന്നെ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയാൽ മതി എന്നതാണല്ലോ കേരളത്തിൻ്റെ അനുഭവം.

ആരെങ്കിലും യോഗ സെൻ്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരിൽ ഒരപേക്ഷയുമായി വന്നാൽ ചുമ്മാതങ്ങ് നൽകാനുള്ളതാണോ സർക്കാർ വക ഭൂമി? തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഐടി സംരംഭങ്ങൾക്ക് സ്ഥലമനുവദിക്കുന്നത് പോലെ യോഗ പ്രോത്സാഹനത്തിന് സർക്കാർ ഭൂമി അനുവദിക്കുന്ന ഏതെങ്കിലും പ്രഖ്യാപിത നയം ആയുഷ് ഡിപ്പാർട്ട്മെൻ്റോ വഴി സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ടോ?

ഹൗസിംഗ് ബോർഡിൻ്റെ കൈവശത്തിലുള്ള സ്ഥലമാണ് യോഗ ഗുരുവിൽ നിന്ന് ആൾദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആർഎസ്എസ് സഹയാത്രികന് കൈമാറുന്നതെന്ന് കാണുന്നു. പാവപ്പെട്ടയാളുകൾക്ക് വീട് വച്ചുനൽകാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയൻ്റെ സ്വന്തക്കാർക്ക് നൽകാൻ?

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

കൊട്ടിഘോഷിക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റ് വച്ചുനൽകലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാലിത് എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത് പഞ്ചായത്തുകൾ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണ്. ഇങ്ങനെയുള്ളപ്പോഴാണ് 400 പേർക്കെങ്കിലും ഫ്ലാറ്റ് നിർമ്മിച്ചു നൽകാൻ കഴിയുന്ന പൊതുഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്.
പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനമാണ് പിണറായി വിജയൻ്റെ ഇരട്ട ലക്ഷ്യം.ഇതെന്തൊരു നെറികെട്ട സർക്കാരാണ് !

വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഡിസിസി സെക്രട്ടറി പികെ അനില്‍ കുമാര്‍ എല്‍ജെഡിയിലേക്ക്വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഡിസിസി സെക്രട്ടറി പികെ അനില്‍ കുമാര്‍ എല്‍ജെഡിയിലേക്ക്

ബെന്യാമിൻ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവും?; പ്രതികരണം ഇങ്ങനെബെന്യാമിൻ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവും?; പ്രതികരണം ഇങ്ങനെ

മഞ്ഞുകാലം ഒന്ന് തീർന്നോട്ടെ അപ്പോൾ പെട്രോളിന്റെ വില കുറയും; മന്ത്രി ധർമേന്ദ്ര പ്രധാൻമഞ്ഞുകാലം ഒന്ന് തീർന്നോട്ടെ അപ്പോൾ പെട്രോളിന്റെ വില കുറയും; മന്ത്രി ധർമേന്ദ്ര പ്രധാൻ

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
govt land for rss person; VT balram slams Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X