കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല; കെഎസ്ആർടിസിക്ക് പുതിയ പുനരുദ്ധാരണ പാക്കേജുമായി സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം;കെഎസ്ആർടിസിക്കായി പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. 2012 ന് ശേഷം ശമ്പള പരിഷ്കരണം നടപ്പായിട്ടില്ലാത്ത സാഹചര്യത്തിൽ എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500 രൂപ ഇടക്കാല ആശ്വാസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പകർച്ചവ്യാധി ഗതാഗത മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌൺ കാലത്തു പൊതുഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങൾ തിരിച്ചു വന്നിട്ടില്ല. ഇത് കെഎസ്ആർടിസിയുടെ നില വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പാക്കേജ്.പുതിയ പാക്കേജിന്റെ ഭാഗമായി തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങൾക്കാണ് പരിഹാരമുണ്ടാക്കുന്നത്.

kstrc

1. ബാങ്കുകൾ, എൽഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികൾ കുടിശികയിലാണ്. അതുപോലെ തന്നെയാണ് മെഡിക്കൽ റീ ഇംബേഴ്സ്മെൻറും. ജൂൺ മാസം അവസാനം വരെയുള്ള കണക്കുപ്രകാരം 255 കോടി രൂപ ഈ വകകളിൽ 2016 മുതൽ നൽകുവാനുണ്ട്. ഈ തുക സർക്കാർ അടിയന്തരമായി കെഎസ്ആർടിസിക്ക് ലഭ്യമാക്കും.

2. 2012നുശേഷം ശമ്പളപരിഷ്‌കരണം നടപ്പായിട്ടില്ല. അതിനുവേണ്ടിയുള്ള ചർച്ചകൾ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കുന്നു. ഇതിനുള്ള അധിക തുക സക്കാർ കെഎസ്ആർടിസിക്ക് നൽകും. പാക്കേജിൻറെ ഭാഗമായി ശമ്പളപരിഷ്‌കരണത്തിനുള്ള ചർച്ചകൾ ആരംഭിക്കും.

3. എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതിവിധിയുടെ അടിസ്ഥാനത്തിൽ പത്തുവർഷം സേവനമുള്ളവരും പിഎസ്സി അല്ലെങ്കിൽ എംപ്ലോയ്മെൻറ് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി കെഎസ്ആർടിസിയുശട സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തിൽ തുടർന്നും തൊഴിൽ നൽകും.

സ്‌കാനിയ, വോൾവോ ബസുകൾ, ദീർഘദൂര ബസുകൾ, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
4. കേരള സർക്കാരിന് കെഎസ്ആർടിസി നൽകാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും.
കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോർപ്പറേഷന് ബാധ്യതയില്ലാത്ത രീതിയിൽ പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കും.

5. കൺസോർഷ്യവുമായി ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ ധാരണ പ്രകാരം സർക്കാരിൽ നിന്നല്ലാതെ കെഎസ്ആർടിസിക്ക് വായ്പയെടുക്കാൻ അവകാശമില്ല. സർക്കാർ മുൻകൈയ്യെടുത്ത് കൺസോർഷ്യവുമായി ചർച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും.

6. ഇതോടൊപ്പം വരുമാനം വർധിപ്പിക്കുന്നതിനും ചെലവുകൾ ചുരുക്കുന്നതിനും വളരെ വിശദമായ ഒട്ടേറെ നടപടികൾ സ്വീകരിക്കേണ്ടിവരും. ഇതിൻറെ ഫലമായി അടുത്ത മൂന്നുവർഷം കൊണ്ട് കെഎസ്ആർടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആർടിസി നൽകുന്ന സൗജന്യ സേവനങ്ങൾക്ക് പ്രതിഫലമായി ഗ്രാൻറായി കോർപ്പറേഷന് സർക്കാർ തുടർന്നു നൽകും.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചർച്ച ചെയ്യും. കേരളത്തിൻറെ ഗതാഗത സേവനങ്ങളിൽ നിർണായക സ്ഥാനം വഹിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് എടുക്കാവുന്ന പരമാവധി സഹായം സർക്കാർ ലഭ്യമാക്കും. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് കരുതുന്നത്. മാനേജ്മെൻറുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് പുതിയ പാക്കേജിന് അന്തിമ രൂപം നൽകും. കെ എസ് ആർ ടി സി യെ സംരക്ഷിക്കുവാനുള്ള ഈ നടപടികൾക്ക് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ജോസിൻറെ അഭാവം തിരിച്ചടിയാകില്ല; മറുനീക്കവുമായി കോൺഗ്രസ്, സൂചന നൽകി എംഎം ഹസൻജോസിൻറെ അഭാവം തിരിച്ചടിയാകില്ല; മറുനീക്കവുമായി കോൺഗ്രസ്, സൂചന നൽകി എംഎം ഹസൻ

 ഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെ; മാതാപിതാക്കളെ സന്ദർശിച്ച് ഷാഫി പറമ്പിൽ ഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെ; മാതാപിതാക്കളെ സന്ദർശിച്ച് ഷാഫി പറമ്പിൽ

എല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്;നേതാക്കള്‍ പാര്‍ട്ടി വിട്ടു,പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കംഎല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്;നേതാക്കള്‍ പാര്‍ട്ടി വിട്ടു,പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കം

Recommended Video

cmsvideo
KSRTC took action against Ernakulam depo engineer | Oneindia Malayalam

English summary
Govt launches new revival package for KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X