Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫിനും ആശ്വസിക്കാം... ധൃതി പിടിച്ച് കേസില്ല, തീരുമാനത്തിനു പിന്നില്‍...

പുതിയ അന്വേഷണസംഘം ഡിജിപി ബെഹ്റയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍പ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കും ചെറിയ ആശ്വാസം. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധൃതി പിടിച്ചു കേസ് എടുക്കേണ്ടതിലെന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പോലീസിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇതോടെ നേരത്തേ കടുത്ത സമ്മര്‍ദ്ദത്തിലായ യുഡിഎഫിന് ശ്വാസം വീണിരിക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയടക്കം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരേ ഗുരുതര കണ്ടെത്തലുകളാണ് സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് സഭയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തിരുന്നു. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനു പിന്നാലെ ആരോപണ വിധേയര്‍ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോട്ടു പോയിരിക്കുന്നത്.

ബെ്ഹ്‌റയുമായി ചര്‍ച്ച നടത്തി

ബെ്ഹ്‌റയുമായി ചര്‍ച്ച നടത്തി

സോളാര്‍ കമ്മീഷന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തലവന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍, പോലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ധൃതി പിടിച്ചു കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനമെടുത്തത്.

കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കില്ല

കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കില്ല

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ചും പൊരുത്തക്കേടുകളെക്കുറിച്ചുമെല്ലാം വിശദമായ ചര്‍ച്ച നടന്നു. കേസിലെ ഒന്നാം പ്രതിയായ സരിത എസ് നായര്‍ എഴുതിയതെന്നു പറയപ്പെടുന്ന കത്തിന്റെ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന് അന്വേഷണസംഘം ബെഹ്‌റയെ ധരിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരേ സരിതയുടെ കത്തിലുള്ള ലൈംഗികാരോപണം പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന് അടുത്തിടെ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് തല്‍ക്കാലത്തേക്ക് കേസെടുക്കേണ്ടതില്ലെന്നു പോലീസ് തീരുമാനിച്ചത്.

സരിതയെ പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്നു പോലീസ്

സരിതയെ പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്നു പോലീസ്

സരിതയുടെ കത്തിന്റെയും മൊഴികളുതെയും വിശ്വാസ്യതയിലും പോലീസിന് സംശയമുണ്ട്. നേരത്തേ നിരന്തരം മൊഴി മാറ്റിയ സരിത മുമ്പ് നല്‍കിയ പരാതികളില്‍ മൊഴി നല്‍കാന്‍ എത്താതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അതുകൊണ്ടു തന്നെ സരിതയില്‍ നിന്നും ആദ്യം വിശദമായ മൊഴി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. കത്തിലുള്ള അവരുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണം. മാത്രമല്ല ആരോപണ വിധേയര്‍ പറയുന്ന കാര്യങ്ങളും അറിയേണ്ടതുണ്ട്. ഇതിനു ശേഷം ആവശ്യമെങ്കില്‍ കേസെടുത്താല്‍ മതിയെന്നാണ് അന്വേഷണസംഘം ബെഹ്‌റയെ അറിയിച്ചത്.

സരിതയ്‌ക്കെതിരായ കുറ്റപത്രം പരിശോധിക്കും

സരിതയ്‌ക്കെതിരായ കുറ്റപത്രം പരിശോധിക്കും

സരിതയുടെ തട്ടിപ്പുകളെക്കുറിച്ച് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു, അവര്‍ സമര്‍പ്പിച്ച കുറ്റപത്രവും പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും വേണം. ഇതിനു ശേഷം മാത്രമേ കഴിഞ്ഞ അന്വേഷണസംഘത്തിനു വീഴ്ച പറ്റിയിട്ടുണ്ടോയെന്നു വ്യക്തമാവുകയുള്ളൂ.

പുതിയ അന്വേഷണസംഘം യോഗം വിളിക്കും

പുതിയ അന്വേഷണസംഘം യോഗം വിളിക്കും

നിലവിലെ സര്‍ക്കാര്‍ നിയോഗിച്ച പുതിയ അന്വേഷണസംഘത്തിന്റെ വിപുലമായ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈംബ്രാഞ്ച് നിലവില്‍ രണ്ടു കേസുകള്‍ അന്വേഷിക്കും. ഇത് പുതിയ അന്വേഷണസംഘത്തിനു കൈമാറും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് രാഷ്ട്രീയ തലത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. റിപ്പോര്‍ട്ടിനെതിരേ പല ഭാഗങ്ങളിലും കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതേു തുടര്‍ന്നാണ് വളരെ കരുതലോടെ മാത്രം മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+