കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവൈപ്പ്...സമരക്കാരെ തല്ലിച്ചതച്ച യതീഷ് ചന്ദ്രയ്ക്ക് 'പണി' കിട്ടും!! പിണറായി ഇടപെടുന്നു

യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് എംഎല്‍എ എസ് ശര്‍മ

  • By Sooraj
Google Oneindia Malayalam News

കൊച്ചി: പുതുവൈപ്പിലെ ഐഒസിയുടെ പാചക വാതക സംഭരണശാലയ്‌ക്കെതിരേ സമരം നടത്തിയവരെ തല്ലിച്ചതച്ച ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരേ കടുത്ത നടപടി വരാന്‍ സാധ്യത. വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പേ പിടിച്ച പോലെ ഓടി തല്ലുന്നതായാണ് ദൃശ്യമാധ്യമങ്ങളില്‍ കാണാനായത്. ഇടതു മുന്നണി സര്‍ക്കാരിന്റെ പോലീസ് നയത്തിന് എതിരാണിത്. യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അന്വേഷിച്ച് വേണ്ടതു പോലെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും ശര്‍മ പറഞ്ഞു.

കടകംപള്ളി ഉറച്ചുതന്നെ...ആ ലിസ്റ്റിലുള്ളവര്‍ എങ്ങനെ അകത്തുകയറി ? കുമ്മനം ഇത്തവണ ശരിക്കും പെട്ടു!!കടകംപള്ളി ഉറച്ചുതന്നെ...ആ ലിസ്റ്റിലുള്ളവര്‍ എങ്ങനെ അകത്തുകയറി ? കുമ്മനം ഇത്തവണ ശരിക്കും പെട്ടു!!

1

നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാ. പക്ഷെ ഇതൊന്നുമില്ലാതെയാണ് യതീഷ് ചന്ദ്രയുടെ നിര്‍ദേശത്തില്‍ പോലീസ് സമരക്കാരെ തല്ലിച്ചതച്ചത്. ഹരിത ട്രൈബ്യൂണലിന്റെ വിധി വരുന്നതു വരെ പുതുവൈപ്പിലെ ഐഎസിയുടെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ശര്‍മ പറഞ്ഞു. ഇത്തരം ജനകീയ പ്രതിഷേധ സാഹചര്യങ്ങളില്‍ പോലീസ് സംയമനം പാലിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

വെള്ളിയാഴ്ച ഹൈക്കോടതി ജംക്ഷനിലെ സമരപ്പന്തലിലേക്ക് എത്തിയവരെയാണ് പോലീസ് തല്ലിച്ചതച്ചത്. സ്ത്രീകളും കുട്ടികളും അടക്കുള്ളവരോട് ക്രൂരമായിട്ടായിരുന്നു പോലീസിന്റെ പെരുമാറ്റം. ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്ര റോഡിലിറങ്ങി പ്രതിഷേധക്കാരുടെ പിറകെ നടന്ന് ആക്രോശിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

English summary
Govt may take action against DCP Yathish Chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X