കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വാശിയില്‍ തന്നെ... പ്രതിപക്ഷം പരുങ്ങലില്‍, ഇനി മുന്നിലുള്ള വഴി?

റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കില്ലെന്ന് സര്‍ക്കാര്‍

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടതോടെ കടുത്ത പ്രതിസന്ധിയിലാണ് യുഡിഎഫ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയെങ്കിലും ഇതു നല്‍കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.

ഇനി കാണാം ശരിക്കുള്ള പൂരം... തോറ്റാല്‍ തീര്‍ന്നു, ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ തിങ്കളാഴ്ച മുതല്‍

കണ്ടിട്ട് ഏറെ നാളായി, ഒരിക്കല്‍ക്കൂടി... ഹണിപ്രീത് അഭ്യര്‍ഥിച്ചു, ജയിലിലെ ആദ്യ രാത്രി നടന്നത്...കണ്ടിട്ട് ഏറെ നാളായി, ഒരിക്കല്‍ക്കൂടി... ഹണിപ്രീത് അഭ്യര്‍ഥിച്ചു, ജയിലിലെ ആദ്യ രാത്രി നടന്നത്...

ഇതോടെ ഇനി തങ്ങള്‍ക്കു മുമ്പിലുള്ള വഴി എന്തെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നിയമ നടപടികളിലേക്ക് നീങ്ങാന്‍ നേതാക്കള്‍ക്കാവുകയുള്ളൂ.

നിലപാട് ശക്തിപ്പെടുത്തി സര്‍ക്കാര്‍

നിലപാട് ശക്തിപ്പെടുത്തി സര്‍ക്കാര്‍

മുഖ്യമന്ത്രിക്കെതിരേ മുന്‍ മന്ത്രി കെസി ജോസഫ് അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കിയതോടെ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

നിയമപ്രകാരം മാത്രം

നിയമപ്രകാരം മാത്രം

നിയമപരമായി നല്‍കാവുന്ന രേഖകള്‍ നല്‍കാന്‍ സര്‍ക്കാരിനു മടിയുണ്ടായിരുന്നില്ല. എന്നാല്‍ കെ സി ജോസഫ് അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ നിയമപ്രകാരം മാത്രമേ ഇനി പ്രവര്‍ത്തിക്കാനാവൂയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിയമസഭയില്‍ വയ്ക്കും

നിയമസഭയില്‍ വയ്ക്കും

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇനി നിയമസഭയ്ക്കു മുന്നില്‍ വയ്ക്കും. നിയമസഭാംഗങ്ങള്‍ കാണാത്ത റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സഭയുടെ അവകാശ ലംഘനമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

മുഖ്യമന്ത്രി വിശദമാക്കി

മുഖ്യമന്ത്രി വിശദമാക്കി

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പിണറായി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ ചാണ്ടിക്കു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയാലും യുഡിഎഫ് ഇപ്പോള്‍ ചൂണ്ടിക്കാട്ടിയ നിയപ്രശ്‌നമുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

കത്ത് നല്‍കും

കത്ത് നല്‍കും

വിവരാവകാശ നിയമപ്രകാരം സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. ഇതിനിടെയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടെന്ന ഉറച്ച നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

ചര്‍ച്ച തുടങ്ങി

ചര്‍ച്ച തുടങ്ങി

സോളാര്‍ കേസുകളില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് യുഡിഎഫ് ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെ ഉമ്മന്‍ ചാണ്ടി ധരിപ്പിച്ചതായാണ് വിവരം.

English summary
Govt not ready to give solar report's copy to oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X