ആറന്മുള പദ്ധതിയുമായി സഹകരിയ്ക്കില്ലെന്ന്
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ സഹകരിയ്ക്കില്ലെന്ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ എംഎ ആരിഫ് എല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തിരുവഞ്ചൂര്‍.പദ്ധതിയുമായി സഹകരിയ്ക്കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് തിരുവഞ്ചൂരിലൂടെ വ്യക്തമാകുന്നത്.
നിയമപരമായ നിരോധനം ഉള്ളതിനാലാണ് സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിയ്ക്കാത്തതെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തൂരുമാനം എടുക്കേണ്ടത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്. പദ്ധതി പ്രദേശത്ത് നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിനെ കമ്പനി ലംഘിച്ചിട്ടില്ല. ഇത്തരമൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല.

ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയ്‌ക്കെതിരെ കമ്പനി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ അണിചേരില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞമാസമാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി ഗ്രീന്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയത്.












Click it and Unblock the Notifications