കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറ്റയെന്നും വിളിച്ചു, മന്ത്രിയുടെ നാക്ക് നിയന്ത്രിച്ചേ പറ്റൂ...ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ !!!

തലയ്ക്ക് സുഖമില്ലാത്ത സബ്കളക്ടറെ ഊളമ്പാറയ്ക്ക് വിടണം എന്ന് മന്ത്രി പറഞ്ഞിരുന്നു.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കെതിരായ മന്ത്രി എംഎം മണിയുടെ പ്രസ്താവനയ്ക്ക് എതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ എതിര്‍പ്പ് ശക്തമാകുന്നു. സഭ്യതകള്‍ ലംഘിയ്ക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

സബ്കളക്ടര്‍ക്ക് എതിരെ

ദേവികുളത്തേയും പാപ്പാത്തിച്ചോലയിലേയും കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുത്ത സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനും ഇടുക്കി കളക്ടര്‍ ഗോകുലിനും എതിരെ വളരെ മോശം ഭാഷയിലാണ് മന്ത്രി എം എം മണി സംസാരിച്ചത്.

ഊളമ്പാറയില്‍ വിടണം

തലയ്ക്ക് സുഖമില്ലാത്ത സബ്കളക്ടറെ ഊളമ്പാറയ്ക്ക് വിടണം എന്ന് മന്ത്രി പറഞ്ഞിരുന്നു. അദ്ദേഹം ഒരു സംഘി ആയത് കൊണ്ടാണ് ക്രിസ്ത്യന്‍ മതവിശ്വാസികളുടെ വിശ്വാസം ഹനിയ്ക്കുന്ന കുരിശ് ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റിയത് എന്നും എം എം മണി പറഞ്ഞു.

 സര്‍ക്കാരിനെ അറിയിക്കും

ഉദ്യോഗസ്ഥരെ വ്യക്തിഹത്യ നടത്തുന്ന മന്ത്രിമാരുടെ നടപടിയ്ക്ക് എതിരെ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിക്കാനിരിയ്ക്കുകയാണ് ഐഎഎസ് അസോസിയേഷന്‍. സര്‍ക്കാരിനെ അറിയിക്കാതെ കുരിശ് പൊളിയ്ക്കാന്‍ പോയാല്‍ വേറെ പണി നോക്കേണ്ടി വരും എന്നാണ് ശ്രീറാം വെങ്കിട്ടരാമനോട് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

ചെറ്റ എന്ന് വിളിച്ചു

ഞായറാഴ്ചയും മന്ത്രി എം എം മണി ശ്രീറാമിന് എതിരെ മോശം പരാമര്‍ശങ്ങള്‍ തുടരുകയാണ്. അയാള്‍് ഒരു ചെറ്റയാണെന്നാണ് മന്ത്രി അവസാനം പറഞ്ഞത്.

പിന്തുണ

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയ്ക്ക് പൂര്‍ണ പിന്തുണയുമായി ഇ ചന്ദ്രശേഖരന്‍ ഉണ്ട്. രാഷ്ട്രീയം നോക്കാതെ നടപടി എടുക്കണം എന്നാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.

English summary
Govt. officials against bad comments from Minister MM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X