പ്രതിപക്ഷ എതിർപ്പിനിടെ സിഎജിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി; അപൂർവ്വ നടപടി
തിരുവനന്തപുരം; കടുത്ത പ്രതിപക്ഷ എതിർപ്പിനിടെ സിപിഎജിക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. സിഎജി റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചത്.
റിപ്പോർട്ടിലെ 41 മുതൽ 43വരെയുള്ള പേജുകൾ തള്ളണമെന്നാണ് പ്രമേയത്തിലെ ആവശ്യം. സിഎജി റിപ്പോർട്ടില്‍ കട്ടിചേർക്കൽ നടത്തിയെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിനെ അറിയിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കിഫ്ബിയുടെ ധനകാര്യ മാതൃകയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പ്രമേയം ഇത് ആദ്യമായാണ് സഭയിൽ അവതരിപ്പിക്കുന്നത്.

അതേസമയം കടുത്ത വിമർശനമാണ് പ്രതിപക്ഷം പ്രമേയത്തിനെതിരെ ഉയർത്തിയത്. ഭരണഘടന സ്ഥാപനത്തെ തന്നെ തകർക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോർട്ടിലെ ഭാഗങ്ങൾ നിരാകരിക്കാനുള്ള അധികാരം സഭയ്ക്കില്ലെന്ന് സതീശൻ പറഞ്ഞു.
ഭരണഘടനയിൽ ഒരിടത്തും സഭയ്ക്ക് ഇത്തരം ഒരു അധികാരം ഉള്ളതായി വ്യക്തമാക്കുന്നില്ലെന്നും സിഎജി റിപ്പോർട്ട് സഭയിൽ വെച്ചാൽ അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറഅറിയിലേക്ക് പോകേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു. സര്‍ക്കാരിന്റെയും സിഎജിയുടെയും വാദങ്ങള്‍ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമേയം ഭരണഘടനയ്ക്ക് മേലുള്ള കടന്ന് കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാന സർക്കാർ സിഎജിയെ ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു ബിജെപി എംഎൽഎ ഒ രാജഗോപാൽ പറഞ്ഞത്. സർക്കാർ പ്രമേയം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications