കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ എതിർപ്പിനിടെ സിഎജിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി; അപൂർവ്വ നടപടി

Google Oneindia Malayalam News

തിരുവനന്തപുരം; കടുത്ത പ്രതിപക്ഷ എതിർപ്പിനിടെ സിപിഎജിക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. സിഎജി റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചത്.

റിപ്പോർട്ടിലെ 41 മുതൽ 43വരെയുള്ള പേജുകൾ തള്ളണമെന്നാണ് പ്രമേയത്തിലെ ആവശ്യം. സിഎജി റിപ്പോർട്ടില് കട്ടിചേർക്കൽ നടത്തിയെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിനെ അറിയിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കിഫ്ബിയുടെ ധനകാര്യ മാതൃകയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പ്രമേയം ഇത് ആദ്യമായാണ് സഭയിൽ അവതരിപ്പിക്കുന്നത്.

pinarayi-vijayan-kerala

അതേസമയം കടുത്ത വിമർശനമാണ് പ്രതിപക്ഷം പ്രമേയത്തിനെതിരെ ഉയർത്തിയത്. ഭരണഘടന സ്ഥാപനത്തെ തന്നെ തകർക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോർട്ടിലെ ഭാഗങ്ങൾ നിരാകരിക്കാനുള്ള അധികാരം സഭയ്ക്കില്ലെന്ന് സതീശൻ പറഞ്ഞു.

ഭരണഘടനയിൽ ഒരിടത്തും സഭയ്ക്ക് ഇത്തരം ഒരു അധികാരം ഉള്ളതായി വ്യക്തമാക്കുന്നില്ലെന്നും സിഎജി റിപ്പോർട്ട് സഭയിൽ വെച്ചാൽ അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറഅറിയിലേക്ക് പോകേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു. സര്‍ക്കാരിന്റെയും സിഎജിയുടെയും വാദങ്ങള്‍ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമേയം ഭരണഘടനയ്ക്ക് മേലുള്ള കടന്ന് കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാന സർക്കാർ സിഎജിയെ ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു ബിജെപി എംഎൽഎ ഒ രാജഗോപാൽ പറഞ്ഞത്. സർക്കാർ പ്രമേയം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊലവിളി മുദ്രാവാക്യം; ' സ്പീക്കറുടെ നടപടി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കുടപിടിക്കുന്നത്'കൊലവിളി മുദ്രാവാക്യം; ' സ്പീക്കറുടെ നടപടി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കുടപിടിക്കുന്നത്'

കള്ളങ്ങളെല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻകള്ളങ്ങളെല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

സിഎജിയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രമേയം; ശക്തമായി എതിർത്ത് പ്രതിപക്ഷം.. വിചിത്രമെന്ന് വിഡി സതീശൻസിഎജിയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രമേയം; ശക്തമായി എതിർത്ത് പ്രതിപക്ഷം.. വിചിത്രമെന്ന് വിഡി സതീശൻ

English summary
Govt passes Resalution against CAG in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X