കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രയ്ക്കിടയിലെ ആശങ്കയ്ക്ക് പരിഹാരമാകുന്നു;പാതയോരങ്ങളില്‍ 12000 ശുചിമുറികള്‍ ഒരുക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ തിരുമാനം. ഇതിനായി മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തിരുമാനമായി. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.

cmo-1582

പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നതിനാലാണ് സര്‍ക്കാര്‍ നടപടി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്.

സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മായാവതിക്ക് കനത്ത തിരിച്ചടി; മുന്‍ എംപി പാര്‍ട്ടി വിട്ടു, വലിവിരിച്ച് കോണ്‍ഗ്രസ്, നീക്കങ്ങള്‍ ശക്തംമായാവതിക്ക് കനത്ത തിരിച്ചടി; മുന്‍ എംപി പാര്‍ട്ടി വിട്ടു, വലിവിരിച്ച് കോണ്‍ഗ്രസ്, നീക്കങ്ങള്‍ ശക്തം

ഫേസ്ബുക്കില്‍ തുടങ്ങി.. പ്രണയം വളര്‍ന്നു.. ഒടുവില്‍ മകനെ കൊന്നു; ശരണ്യയുടെ ക്രൂരതയില്‍ ഞെട്ടി ഗ്രാമംഫേസ്ബുക്കില്‍ തുടങ്ങി.. പ്രണയം വളര്‍ന്നു.. ഒടുവില്‍ മകനെ കൊന്നു; ശരണ്യയുടെ ക്രൂരതയില്‍ ഞെട്ടി ഗ്രാമം

മോദി സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം കോൺഗ്രസ് നേതാവ് അഭിഷേഖ് സിംഗ്വി! എതിർത്ത് ശശി തരൂർമോദി സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം കോൺഗ്രസ് നേതാവ് അഭിഷേഖ് സിംഗ്വി! എതിർത്ത് ശശി തരൂർ

English summary
govt plans to open 12,000 toilets in road side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X