കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ വിരുദ്ധ സമരം: ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍, തയ്യാറല്ലെന്നു സമരസമിതി

വ്യവസായ മന്ത്രി എസി മൊയ്തീനാണ് ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ കോഴിക്കോട് മുക്കത്ത് നടക്കുന്ന പ്രതിഷേധസമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ ആറിന് കോഴിക്കോട് കലക്ടറേറ്റില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി എസി മൊയ്തീനാണ് സമരസമിതിയെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

അതേസമയം, സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറല്ലെന്നു സമരസമിതി പ്രതികരിച്ചു. ഗെയില്‍ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തികളും നിര്‍ത്തി വച്ചാല്‍ മാത്രം ചര്‍ച്ചയെന്നും സമരസമിതി അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

1

ഗെയില്‍ പദ്ധതിയുമായി മുന്നോട്ടു പോവുമെന്നും ഇനിയൊരുവിധ ചര്‍ച്ചയും ഉണ്ടാവില്ലെന്നതായിരുന്നു സര്‍ക്കാരിന്റെ പഴയ നിലപാട്. എന്നാല്‍ മുക്കത്ത് കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്നു സര്‍ക്കാര്‍ ഒത്തുതീര്‍പ്പിനു തയ്യാറാവുകയായിരുന്നു.

2

മുക്കത്ത് നടക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫും വെള്ളിയാഴ്ച രംഗത്തു വന്നിരുന്നു. ഇതേതുടര്‍ന്നാണ് മുന്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സമ്മതം മൂളിയത്.

3

മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍, മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ വെള്ളിയാഴ്ച സമരവേദിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗെയില്‍ സമരത്തില്‍ അവസാനം വരെയുണ്ടാവുമെന്നാണ് സുധീരന്‍ വ്യക്തമാക്കിയത്. സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ല. ജനവാസ മേഖലയില്‍ പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസെന്നും സുധീരന്‍ പറഞ്ഞിരുന്നു.

English summary
Govt ready for discussion with protesters in Gail issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X