കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1.63 കോടി രൂപ ആര്‍ക്കുവേണ്ടാതെ സര്‍ക്കാരും ലാലും തട്ടിക്കളിക്കുന്നു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും മോഹന്‍ലാലും 1.63 കോടി രൂപ തട്ടിക്കളിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതായിരിക്കുമ്പോഴാണ് ഇത്രയും കൂടിയ തുക അനാഥമായി പോകുന്നത്.

മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് ലാലിസം ദേശീയ ഗെയിംസ് വേദിയില്‍ അവതരിപ്പിച്ച പരിപാടിയുടെ പ്രതിഫലമാണിത്. നാളിതുവരെ കേട്ടിട്ടില്ലാത്ത ബാന്‍ഡിന് ഇത്രയും തുക പ്രതിഫലമായി നല്‍കിയ സര്‍ക്കാര്‍ പരിപാടി പരാജയപ്പെട്ടിട്ടും പണം മടക്കി വാങ്ങാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഭരണപക്ഷത്തെ പലരും പണം സര്‍ക്കാര്‍ വാങ്ങണമെന്ന നിലപാടിലാണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും അതിന് വഴങ്ങിയിട്ടില്ല.

mohanlal-lalisom

സര്‍ക്കാര്‍ വാങ്ങില്ലെന്ന് അറിയിച്ചിട്ടും മോഹന്‍ലാല്‍ 1.63 കോടി രൂപയുടെ ചെക്ക് ഗെയിംസ് സിഇഒയുടെ പേരില്‍ സ്പീഡ് പോസ്റ്റ് ആയി അയക്കുകയായിരുന്നു. സിഇഒ തപാല്‍ കൈപ്പറ്റിയെങ്കിലും സര്‍ക്കാര്‍ നിരസിച്ചതിനാല്‍ അത് വീണ്ടും മോഹന്‍ലാലിനു തന്നെ തിരിച്ചയക്കും. മോഹന്‍ലാല്‍ അത് വീണ്ടും സര്‍ക്കാരിന് അയക്കുമോ അതോ അത്രയും പണം മറ്റൊരു രൂപത്തില്‍ സര്‍ക്കാരില്‍ അടക്കുമോ എന്ന് വ്യക്തമല്ല.

ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ പണം വലിച്ചെറിയുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പണം വാങ്ങുന്നത് മോഹന്‍ലാലിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ലാലിസം മാത്രമാണ് മോശമായതെന്ന് സര്‍ക്കാര്‍ നിലപാട് തന്നെ അദ്ദേഹത്തെ അപമാനിച്ചു കഴിഞ്ഞു. മാത്രമല്ല, റെക്കോര്‍ഡ് പാട്ടിനൊപ്പം ചുണ്ടനക്കാന്‍ 1.63 കോടി രൂപ പ്രതിഫലം എന്തിന് നല്‍കിയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇതുവരെ മറുപടി പറഞ്ഞിട്ടുമില്ല.

English summary
National Games row; Govt rejects Mohanlal's offer to return money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X