Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തെ വരവേൽക്കാന്‍ സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചത് 18000 കോടി രൂപ: കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഓണത്തെ വരവേൽക്കുന്നതിനായി 18000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചതെന്ന് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് അത് പിടിച്ചു നിർത്താൻ നമുക്ക് കഴിയുന്നു. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരവും രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം ഉള്ള സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറയുന്നു.

എൽ ഡി എഫ് സർക്കാരിന്റെ നയ സമീപനങ്ങളും നടപടികളുമാണ് ഇതിനു കാരണം. സംസ്ഥാനത്ത് 3100 ൽ അധികം ഓണച്ചന്തകളും 2000 ൽ അധികം കർഷകച്ചന്തകളും ഓണം പ്രമാണിച്ച് പ്രവർത്തിക്കുകയാണ്. നല്ല തിരക്കാണ് വിപണിയിൽ അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സർക്കാരിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം ഈ ഓണക്കാലത്തുണ്ട്.

kn-balagopal

60 ലക്ഷത്തോളം ആളുകൾക്ക് 3200 രൂപ വീതം ക്ഷേമ പെൻഷൻ നൽകാൻ കഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾ, ലോട്ടറി ജീവനക്കാർ, വിവിധ മേഖലകളിൽ പണിയെടുക്കുന്ന മറ്റു തൊഴിലാളികൾ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാവരിലേക്കും സർക്കാരിന്റെ ഓണം ആനുകൂല്യങ്ങൾ ചെന്നെത്തിയെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കുന്നു.

കേന്ദ്രം പലവിധത്തിൽ കേരളത്തിന്റെ അർഹമായ നികുതി വിഹിതം വെട്ടിക്കുറക്കാൻ ശ്രമിക്കുമ്പോഴും തനതു വരുമാനം വർദ്ധിപ്പിച്ചും ശരിയായ സാമ്പത്തിക നയം സ്വീകരിച്ചും നാം മുന്നോട്ട് പോവുകയാണ്. അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ അടുത്തിടെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിരിക്കുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് ഇത്തരം റേറ്റിങ്ങുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുറിച്ചു. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണസങ്കൽപം പകർന്നു തരുന്നതിനേക്കാൾ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനർനിർമ്മിക്കലാണ്. ഇന്ന് കേരള സർക്കാരിന്റെ മനസ്സിലുള്ളത് അത്തരമൊരു നവകേരള സങ്കൽപമാണ്. ആ നവകേരള സങ്കൽപമാകട്ടെ, കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി പുനരർപ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+