ജേക്കബ് തോമസിനെ വെറുതെ വിടില്ല; വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ എം മാണി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന വിജിലന്‍സ് കോടതി കണ്ടെത്തലിനെ ന്യായീകരിച്ചതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
സത്യമേവ ജയതേ എന്നും സത്യം ജയിച്ചു എന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ബാര്‍ കോഴ ആരോപണത്തില്‍ സംശയമുണ്ടായതുകൊണ്ടാണ് താന്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ജേക്കബ് തോസിനെതിരെ ഡിജിപി സെന്‍കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തി. വകുപ്പുതലത്തില്‍ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

ബാര്‍ കോഴക്കേസ് ജേക്കബ് തോമസ് അന്വേഷിച്ചില്ലെന്നും അന്വേഷിക്കാത്ത കേസില്‍ ജേക്കബ് തോമസ് അഭിപ്രായം പറയരുതെന്നും ഡിജിപി ചൂണ്ടിക്കാട്ടി. അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
നേരത്തെ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസിനെ സ്ഥലംമാറ്റിയത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ പരസ്യമായി പ്രതികരിച്ച ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണവും ആവശ്യപ്പെട്ടു. ഫ് ളാറ്റ് മാഫിയകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തന്നെ സ്ഥലം മാറ്റിയതെന്നായിരുന്നു ജേക്കബ് തോമസ് അന്ന് പ്രതികരിച്ചത്.












Click it and Unblock the Notifications