കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജി ശ്രീകുമാറിനെതിരായ കായല്‍ കൈയ്യേറ്റം; പരാതി ഓംബുഡ്സ്മാന് വിട്ട് സര്‍ക്കാര്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഗായകന്‍ എംജി ശ്രീകുമാര്‍ കായല്‍ കൈയ്യേറിയെന്ന പരാതി തദ്ദേശ ഓംബുഡ്സ്മാന് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച സംസ്ഥാന വിജിലന്‍സിന്‍റെ ശുപാര്‍ശിലാണ് നടപടി. പരാതിയില്‍ അന്വേഷണം നടത്തിയ വിജലന്‍സ് വകുപ്പ് വിഷയം പഞ്ചായത്തീ രാജ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ അന്വേഷണത്തിന് സാങ്കേതിക തടസ്സമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കേസ് ഓംബുഡ്സ്മാന് വിടുന്നതാണ് നല്ലതെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കുകയായിരുന്നു.

mgdd

<strong>രാഹുല്‍ ഗാന്ധി പണി തുടങ്ങി, ഹരിയാനയില്‍ നിന്ന്.. അധ്യക്ഷനായി നെട്ടോടമോടി നേതൃത്വം</strong>രാഹുല്‍ ഗാന്ധി പണി തുടങ്ങി, ഹരിയാനയില്‍ നിന്ന്.. അധ്യക്ഷനായി നെട്ടോടമോടി നേതൃത്വം

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് എംജി ശ്രീകുമാറിന് എതിരെ പരാതി നല്‍കിയത്. 2010ലാണ് മുളവുകാട് വില്ലേജില്‍ എംജി ശ്രീകുമാര്‍ 11.50 സെന്റ് ഭൂമി വാങ്ങിയത്. ഈ സ്ഥലത്ത് അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് ആരോപണം.കെട്ടിടം നിർമ്മിച്ചപ്പോൾ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിർമ്മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!!'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!!

മുളവുകാട് പ‍ഞ്ചായത്തിലെ അസിസ്റ്റന്റ് എൻജീനിയറാണ് അനധികൃത കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതെന്നും, ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നും കളമശേരി സ്വദേശിയുടെ പരാതിയിൽ പറയുന്നുണ്ട്.കളമശേരി സ്വദേശിയായ ഗിരീഷ് ബാബു തന്നെയാണ് നടൻ ജയസൂര്യയ്ക്കെതിരെയും നേരത്തെ പരാതി നൽകിയത്.

<strong>ലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെ</strong>ലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെ

English summary
Govt shifts Encroachment petition against MG Sreekumar to Ombudsman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X