കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ പരിപാടികളേക്കാള്‍ ചെലവ് പരസ്യത്തിന്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന പല പരിപാടികളുടേയും ചെലവിനേക്കാള്‍ അധികമാണ് അവയുടെ പരസ്യത്തിന് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പ് തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. പരിപാടി സംഘടിപ്പിക്കാന്‍ ചെലവാക്കുന്നതിനേക്കാള്‍ എത്രോ മടങ്ങ് അധികം തുക അവയുടെ പരസ്യ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്തായാലും പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും നല്‍കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണ പരിപാടികളുടെ ഭാഗമായാണ് ഇത്.പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിനപ്പുറത്തേക്ക് ഓരോ തവണയും തുക ചെലവഴിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Kerala Government Logo

പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി പരസ്യത്തിന്റെ വലുപ്പം സംബന്ധിച്ചുള്ള അന്തിമ തീരുമാനം അതാത് വകുപ്പ് മന്ത്രിമാരുടെ സമ്മതത്തോടെയാണ് എടുക്കേണ്ടത്. പരസ്യത്തിനുള്ള ചെലവ് അതാത് വകുപ്പുകള്‍ തന്നെ കണ്ടെത്തുകയും വേണം. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ പബ്ലിക് റിലേഷന്‍സ് വകുപ്പിന് പരസ്യത്തിന്റെ പേരില്‍ പണം ചെലവഴിക്കാന്‍ പാടുളഅളൂ.

സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി 2014 മാര്‍ച്ച് വരെ എല്ലാ വകുപ്പുകളും പരസ്യങ്ങളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും നിര്‍ദ്ദേശം ഉണ്ട്. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും, ബോര്‍ഡുകളുടേയും, കോര്‍പ്പറേഷനുകളുടേയും പരസ്യത്തിന്റെ ചെലവ് ഇനിമുതല്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എല്ലാ വകുപ്പ് മേധാവികള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഇതിനകം തന്നെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മന്ത്രിമാരുടേയും സര്‍ക്കാര്‍ ജീവനക്കാരുടേയും വിദേശ യാത്രകള്‍ക്ക് നിയന്ത്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരസ്യത്തിന്റെ ചെലവ് കുറക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ച റാണി ജോര്‍ജ്ജ് തന്നെ കഴിഞ്ഞ ആഴ്ച സിഡ്‌നിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

English summary
Govt spend more money on advertisements than conducting events.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X