ഭരണപരിഷ്കാര കമ്മിഷന് സര്‍ക്കാര്‍ ചെലവിട്ടത് 10 കോടിയോളം രൂപ, 8 കോടി മാത്രം ശമ്പളം, വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മിഷനെ നിയമിച്ച വകയില്‍ സംസ്ഥാന സര്‍ക്കാരിന് ചെലവ് പത്ത് കോടിയോളം രൂപ. ഇതില്‍ എട്ട് കോടിയോളം രൂപ ശമ്പളത്തിന് മാത്രമായാണ് ചെലവാക്കിയതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. കമ്മിഷന് ചുമതലയെടുത്തതിന് പിന്നാലെ എട്ട് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. ഈ എട്ട് റിപ്പോര്‍ട്ടുകളിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപരിഷ്കാര കമ്മിഷന് രൂപീകരിച്ചത്. അധ്യക്ഷനായി വിഎസ് അച്യുതാനന്ദനെയാണ് നിയമിച്ചത്. എന്നാല്‍ കഴിഞ്ഞ മാസത്തോടെ അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. ഇതുവരെ കമ്മിഷന് അധ്യക്ഷന്‍ അംഗങ്ങള്ക്കുമായെല്ലാം ശമ്പളമായി നല്‍കിയത്. എട്ട് കോടി ആറ് ലക്ഷം രൂപയാണ്.
21 ലക്ഷം രൂപ കമ്മിഷന് അംഗങ്ങളെല്ലാം ചികിത്സ ആനുകൂല്യങ്ങളായി പറ്റി. ഇതില്‍ 19 ലക്ഷം രൂപയോളം പറ്റിയത് അധ്യക്ഷന്‍ മാത്രമാണ്. യാത്ര ബത്ത 14 ലക്ഷം, ഫോണ്‍ ചാര്‍ജ് മൂന്നേകാല്‍ ലക്ഷം, വാഹന വാടക 24 ലക്ഷം, എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ശമ്പളമല്ലാതെ ആകെ ചെലവ് 1.62 കോടി. പ്രതിമാസ ശമ്പളമല്ലാതെ ആകെ 27 ലക്ഷം രൂപയാണ് വിഎസ് ആനുകൂല്യമായി കൈപ്പറ്റിയത്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
അതേസമയം, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഭരണ പരിഷ്കാര കമ്മിഷന് സ്ഥാനം കഴിഞ്ഞ മാസം രാജിവച്ചിരുന്നു. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞിരുന്നു. ബാര്ട്ടന് ഹില്ലിലെ വീട്ടിലേക്ക് വിഎസ് താമസം മാറി . ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വിഎസ് സ്ഥാനം ഒഴിയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗിക സ്ഥാനം ഒഴിയാനായിരുന്നു വിഎസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായി വിഎസ് ചുമതലയേല്‍ക്കുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications