കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണപരിഷ്‌കാര കമ്മിഷന് സര്‍ക്കാര്‍ ചെലവിട്ടത് 10 കോടിയോളം രൂപ, 8 കോടി മാത്രം ശമ്പളം, വിവരാവകാശ രേഖ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപരിഷ്‌കാര കമ്മിഷനെ നിയമിച്ച വകയില്‍ സംസ്ഥാന സര്‍ക്കാരിന് ചെലവ് പത്ത് കോടിയോളം രൂപ. ഇതില്‍ എട്ട് കോടിയോളം രൂപ ശമ്പളത്തിന് മാത്രമായാണ് ചെലവാക്കിയതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. കമ്മിഷന്‍ ചുമതലയെടുത്തതിന് പിന്നാലെ എട്ട് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. ഈ എട്ട് റിപ്പോര്‍ട്ടുകളിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

kerala

2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരിച്ചത്. അധ്യക്ഷനായി വിഎസ് അച്യുതാനന്ദനെയാണ് നിയമിച്ചത്. എന്നാല്‍ കഴിഞ്ഞ മാസത്തോടെ അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. ഇതുവരെ കമ്മിഷന്‍ അധ്യക്ഷന്‍ അംഗങ്ങള്‍ക്കുമായെല്ലാം ശമ്പളമായി നല്‍കിയത്. എട്ട് കോടി ആറ് ലക്ഷം രൂപയാണ്.

21 ലക്ഷം രൂപ കമ്മിഷന്‍ അംഗങ്ങളെല്ലാം ചികിത്സ ആനുകൂല്യങ്ങളായി പറ്റി. ഇതില്‍ 19 ലക്ഷം രൂപയോളം പറ്റിയത് അധ്യക്ഷന്‍ മാത്രമാണ്. യാത്ര ബത്ത 14 ലക്ഷം, ഫോണ്‍ ചാര്‍ജ് മൂന്നേകാല്‍ ലക്ഷം, വാഹന വാടക 24 ലക്ഷം, എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ശമ്പളമല്ലാതെ ആകെ ചെലവ് 1.62 കോടി. പ്രതിമാസ ശമ്പളമല്ലാതെ ആകെ 27 ലക്ഷം രൂപയാണ് വിഎസ് ആനുകൂല്യമായി കൈപ്പറ്റിയത്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ സ്ഥാനം കഴിഞ്ഞ മാസം രാജിവച്ചിരുന്നു. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞിരുന്നു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് വിഎസ് താമസം മാറി . ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വിഎസ് സ്ഥാനം ഒഴിയുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗിക സ്ഥാനം ഒഴിയാനായിരുന്നു വിഎസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേല്‍ക്കുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു

ജീവിതം വഴിമുട്ടി, കടക്കെണി, ശരീരം വിറ്റ് ജീവിക്കേണ്ട ഗതികേട്; രാത്രിയിൽ കണ്ടാൽ പരിഹസിക്കരുതെന്ന് സജ്‌ന ഷാജിജീവിതം വഴിമുട്ടി, കടക്കെണി, ശരീരം വിറ്റ് ജീവിക്കേണ്ട ഗതികേട്; രാത്രിയിൽ കണ്ടാൽ പരിഹസിക്കരുതെന്ന് സജ്‌ന ഷാജി

യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്

 കുമ്മനമല്ല നേമത്ത് കെ സുരേന്ദ്രൻ?; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ 25 ശതമാനം പ്രമുഖർ..പരിഗണിക്കുന്നത് കുമ്മനമല്ല നേമത്ത് കെ സുരേന്ദ്രൻ?; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ 25 ശതമാനം പ്രമുഖർ..പരിഗണിക്കുന്നത്

മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാൽ അവസരം നഷ്ടമാകും, വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശംമുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാൽ അവസരം നഷ്ടമാകും, വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

English summary
Govt spent Rs 10 crore for Administrative Reforms Commission, only Rs 8 crore on salaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X