കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജരേഖ ചമച്ച് ആനുകൂല്യം: സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

  • By Anamika
Google Oneindia Malayalam News

കൊച്ചി: വ്യാജ ചികിത്സാ രേഖകള്‍ ഹാജരാക്കി ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷമുള്ള എട്ട് മാസത്തെ കാലയളവില്‍ വ്യാജ ചികിത്സാ രേഖകള്‍ ഹാജരാക്കി ആനുകൂല്യം കൈപ്പറ്റിയെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം സെന്‍കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. എന്നാല്‍ ത്വരിതാന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ദിലീപിന്റെ ധീരമായ തീരുമാനം.. കത്ത് പുറത്ത്! കസേര തിരിച്ച് പിടിച്ച് പ്രതികാരം ചെയ്യുമെന്ന ഭയം വേണ്ടദിലീപിന്റെ ധീരമായ തീരുമാനം.. കത്ത് പുറത്ത്! കസേര തിരിച്ച് പിടിച്ച് പ്രതികാരം ചെയ്യുമെന്ന ഭയം വേണ്ട

senkumar

2016 ജൂണ്‍ ഒന്ന് മുതല്‍ 2017 ജനുവരി 31 വരെയുള്ള അവധിക്കാലത്ത് മുഴുവന്‍ വേതനവും ലഭിക്കുന്നതിന് വേണ്ടി സെന്‍കുമാര്‍ വ്യാജരേഖ ചമച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആണ് ഉത്തരവിട്ടത്. സെന്‍കുമാറിന് എതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് തള്ളിയതാണ് എന്ന് നേരത്തെ വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

English summary
No need of an enquiry in TP Senkumar's fake documents case, says Government in HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X