കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാർ; അക്രമസംഭവങ്ങളിൽ മിണ്ടാട്ടമില്ല, നിലപാട് കോടതിയലക്ഷ്യം!!

Google Oneindia Malayalam News

കൊച്ചി: ശബരിമല നിരീക്ഷക സമിതിക്കെതിരെ കേരശ സർക്കാർ. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ശബരിനല സംരക്ഷണ സമിതി സമർപ്പിച്ചിരുന്നു. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നിരീക്ഷകസമിതി കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

<strong>കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെതിരെ ആഞ്ഞടിച്ച് രാഹുൽ; ലോക്സഭയിൽ പറഞ്ഞത് കള്ളം, രാജിവെക്കണം!!</strong>കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെതിരെ ആഞ്ഞടിച്ച് രാഹുൽ; ലോക്സഭയിൽ പറഞ്ഞത് കള്ളം, രാജിവെക്കണം!!

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കരുതെന്ന് സംരക്ഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇിതിനെതിരെയാണ് കേരള സർക്കാരിന്റെ പ്രതികരണം. ശബരിമലയിലെ അക്രമസംഭവങ്ങളില്‍ നിരീക്ഷക സമിതി മിണ്ടുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കരുതെന്ന നിരീക്ഷക സമിതിയുടെ നിലപാട് കോടതിയലക്ഷ്യമാണെന്നും റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

Sabarimala

ഒന്നോ രണ്ടോ യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കി ദര്‍ശനത്തിന് അവസരം നല്‍കുന്നത് മറ്റു ഭക്തരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ കാരണമാകുമെന്നാണ് സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമലയില്‍ തിരക്കേറുന്ന സമയമാണിതെന്നും ഈ അവസരത്തില്‍ യുവതികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും വിശിഷ്ടവ്യക്തികൾക്ക് മാത്രമായി പ്രത്യേക സുരക്ഷ പരിമിതപെടുത്തണമെന്നും ശബരിമല നിരീക്ഷണ സമിതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

English summary
Kerala government submits affidavit against sabarimala monitoring committee report in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X