കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ എം ഷാജഹാനെ സിഡിറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍വീസ് റൂള്‍സ് പ്രകാരം കെ.എം ഷാജഹാനെ സി ഡിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ സര്‍ക്കാര്‍ ജീവനക്കാരനോ 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് വ്യവസ്ഥ പ്രകാരമാണ് നടപടി.

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിന് ഷാജഹാനെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഷാജഹാന്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ സസ്‌പെന്‍ഷന്‍ ഉത്തരവ്. സി ഡിറ്റിലെ സയന്റിഫിക് ഓഫീസറാണ് ഷാജഹാന്‍.

km-shajahan

അതിനിടെ, ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി. ഉദ്യോഗസ്ഥന് ജയിലിലെത്തി ഷാജഹാനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമാണ് കോടതി നല്‍കിയത്. ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തില്‍ ഇവരുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് സൂചന.
English summary
govt suspended K M Shajahan from C-DIT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X