കള്ളുഷാപ്പുകളുടെ ലൈസന്‍സ് നീട്ടി നല്കി; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 56 കോടി
ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് പഠിച്ച പാലക്കാട് ചാത്തന്നൂര്‍ എല്‍പി സ്കൂളില്‍ പുതിയതായി ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം: കള്ളുഷാപ്പ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് നീട്ടി നല്കാന് മന്ത്രിസഭാ തീരുമാനം. പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള നിരക്കിന്റെ ആനുപാതികമായ ലൈസന്‍സ് ഫീസ് ഈടാക്കിയാവും നീട്ടി നല്കല്.
ഏപ്രില്‍ ഒന്നുമുതല്‍ മൂന്ന് മാസത്തേക്കാണ് കള്ള് ഷാപ്പുകളുടെ ലൈസന്‍സ് ദീര്‍ഘിപ്പിച്ചുനല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 56.76 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നാം ഗഡുവായാണ് ഇത്രയും തുക അനുവദിക്കുന്നത്.

ദുരിത ബാധിതരുടെ പട്ടികയിലുള്ള പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചുലക്ഷം രൂപ വീതം നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു. വൈകല്യമുള്ളവര്‍ക്കും കാന്‍സര്‍ ബാധിതര്‍ക്കും മൂന്ന് ലക്ഷമാണ് നല്‍കുക. ഈ സംഖ്യ ഘഡുക്കളായി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. നേരത്തെ രണ്ടു ഘഡുക്കള്‍ നല്‍കിയിരുന്നു.

പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭാ യോഗങ്ങള്‍ ഏപ്രില്‍ രണ്ട് മുതല്‍ ഒമ്പതുവരെ നടക്കും. സര്‍ക്കാരിന്റെ വികസന ദൗത്യങ്ങളായ ഹരിത കേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമാവും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കും.

മെട്രോ റെയില്‍ പദ്ധതികള്‍ക്ക് മികച്ച സംഭാവനകള്‍ നല്കിയ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് പഠിച്ച പാലക്കാട് ചാത്തന്നൂര്‍ എല്‍പി സ്കൂളില്‍ പുതിയതായി ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി. പൊതുമരമാത്ത് ഫണ്ടില്‍ നിന്ന് ഈ പ്രവൃത്തിക്ക് 20 ലക്ഷം രൂപ അനുവദിച്ചു.

പത്താം ശമ്പള പരിഷ്കരണ കമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ജീവനക്കാര്‍ക്കും അനുവദിക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് 26 വാഹനങ്ങള്‍ വാങ്ങാനും അനുമതി നല്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications