കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളുഷാപ്പുകളുടെ ലൈസന്‍സ് നീട്ടി നല്‍കി; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 56 കോടി

ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പഠിച്ച പാലക്കാട് ചാത്തന്നൂര്‍ എല്‍പി സ്‌കൂളില്‍ പുതിയതായി ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കള്ളുഷാപ്പ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള നിരക്കിന്റെ ആനുപാതികമായ ലൈസന്‍സ് ഫീസ് ഈടാക്കിയാവും നീട്ടി നല്‍കല്‍.

ഏപ്രില്‍ ഒന്നുമുതല്‍ മൂന്ന് മാസത്തേക്കാണ് കള്ള് ഷാപ്പുകളുടെ ലൈസന്‍സ് ദീര്‍ഘിപ്പിച്ചുനല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 56.76 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നാം ഗഡുവായാണ് ഇത്രയും തുക അനുവദിക്കുന്നത്.

ഇരകള്‍ക്കുള്ള വിതരണം ഇങ്ങനെ

ദുരിത ബാധിതരുടെ പട്ടികയിലുള്ള പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വൈകല്യമുള്ളവര്‍ക്കും കാന്‍സര്‍ ബാധിതര്‍ക്കും മൂന്ന് ലക്ഷമാണ് നല്‍കുക. ഈ സംഖ്യ ഘഡുക്കളായി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. നേരത്തെ രണ്ടു ഘഡുക്കള്‍ നല്‍കിയിരുന്നു.

മുഖ്യമന്ത്രി ഗ്രാമസഭാ യോഗത്തില്‍

പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭാ യോഗങ്ങള്‍ ഏപ്രില്‍ രണ്ട് മുതല്‍ ഒമ്പതുവരെ നടക്കും. സര്‍ക്കാരിന്റെ വികസന ദൗത്യങ്ങളായ ഹരിത കേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമാവും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കും.

ശ്രീധരന്‍ പഠിച്ച സ്‌കൂളിലും ഡിഎംആര്‍സി

മെട്രോ റെയില്‍ പദ്ധതികള്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പഠിച്ച പാലക്കാട് ചാത്തന്നൂര്‍ എല്‍പി സ്‌കൂളില്‍ പുതിയതായി ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി. പൊതുമരമാത്ത് ഫണ്ടില്‍ നിന്ന് ഈ പ്രവൃത്തിക്ക് 20 ലക്ഷം രൂപ അനുവദിച്ചു.

ഭക്ഷ്യവകുപ്പിന് 26 വാഹനങ്ങള്‍

പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ജീവനക്കാര്‍ക്കും അനുവദിക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് 26 വാഹനങ്ങള്‍ വാങ്ങാനും അനുമതി നല്‍കി.

English summary
Cabinet decided to give 56 crore to Endosulfan victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X