കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാലയ രാഷ്ട്രീയ നിരോധനം; വിധിക്കെതിരെ സര്‍ക്കാര്‍ നിയമപോരാട്ടം ഫലം കാണുമോ?

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ക്യാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിലക്കിനെതിരെ സര്‍ക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. വിലക്കു നീക്കാന്‍ നിയമനിര്‍മാണം നടത്താനായിരുന്നു ആലോചനയെങ്കിലും ഹൈക്കോടതിയില്‍തന്നെ റിവിഷന്‍ ഹര്‍ജി നല്‍കുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യാനാണു സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആ 'പഴുതും' ദിലീപിനെ രക്ഷിക്കില്ല... പ്രതിഭാഗം വലയും, താരത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു?
ഇക്കാര്യത്തില്‍ നിയമനടപടിയുമായി നീങ്ങാന്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം സര്‍ക്കാര്‍ തേടും. നിയമപരമായി നീങ്ങിയശേഷം വേണ്ടിവന്നാല്‍ നിയമ നിര്‍മാണം നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം.

court

ഹൈക്കോടതി വിധിക്കെതിരെ പരസ്യ പ്രതികരണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സിപിഎം പിബി അംഗം എംഎ ബേബി തുടങ്ങിയവര്‍ കോടതി തീരുമാനത്തെ വിമര്‍ശിച്ചു. കലാലയ രാഷ്ട്രീയം നിരോധിച്ച കോടതിവിധി അസംബന്ധമാണെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.

പൊന്നാനി എംഇഎസ് കോളജിന്റെ ഹര്‍ജി പരിഗണിക്കവെ ക്യാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചതോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നത്. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നുമാണ് കോടതിയുടെ നിലപാട്.

English summary
Govt to move court against ban on campus politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X