Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് തോമസ് സ്ഥാനമൊഴിയുമോ? നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടതെന്തിന്?

ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഡിജിപി ജേക്കബ് തോമസ്. ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ബുധനാഴ്ച രാവിലെ നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പിണറായി- നളിനി നെറ്റോ കൂടിക്കാഴ്ചയില്‍ കത്തിനെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. മന:പൂര്‍വ്വം പീഡിപ്പിക്കുന്നതായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടതും പിന്നാലെ തനിക്കെതിരെ ധനകാര്യ റിപ്പോര്‍ട്ട് പുറത്തു വന്നതുമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിക്കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

തുടരണം

തുടരണം

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഡിജിപി ജേക്കബ് തോമസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയേക്കുമെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്ന സര്‍ക്കാര്‍ നിലപാട് ആഭ്യന്തര സെക്രട്ടറി ജേക്കബ് തോമസിനെ അറിയിക്കും.

വ്യക്തിപരമായ കാരണം

വ്യക്തിപരമായ കാരണം

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് ചൊവ്വാഴ്ച മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് നല്‍കിയ കത്തില്‍ ജേക്കബ് തോമസ് പറയുന്നു.

പിണറായി വിജന്‍

പിണറായി വിജന്‍

അപ്രധാന തസ്തികകളില്‍ മുന്‍സര്‍ക്കാരുകള്‍ ഒതുക്കിയ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പോലെ സുപ്രധാന തസ്തികയില്‍ നിയമിച്ചത് പിണറായി സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഈ നിയമനം.

 നിര്‍ണായകം

നിര്‍ണായകം

ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പരിവേഷം ശക്തമാക്കുന്നതില്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ പിന്തുണയും നിര്‍ണായകമായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു. അതു കൊണ്ട് തന്നെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരുകയാണ് വേണ്ടതെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

ക്രമക്കേട്

ക്രമക്കേട്

തുറമുഖ ഡയറക്ടറായിരിക്കെ വിവിധ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷത്തിന്റെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

 ഇപി ജയരാജന്‍ വിഷയം

ഇപി ജയരാജന്‍ വിഷയം

ഇപി ജയരാജന്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ജേക്കബ് തോമസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ക്ലിഫ് ഹൗസ് പരിസരത്ത് തലയില്‍ മുണ്ടിട്ട് നടക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.

 വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

ജേക്കബ് തോമസ് തോമസ് രാജിവെക്കേണ്ടതില്ലെന്ന് വിഎസ് പറഞ്ഞു. അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും വിഎസ് പറഞ്ഞു. ചിലര്‍ അപവാദ പ്രചരണം നടത്തുന്നതാണെന്നും വിഎസ് പറഞ്ഞു.

 അങ്ങനെ കരുതുന്നില്ല

അങ്ങനെ കരുതുന്നില്ല

ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് തോനുന്നില്ലെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+