15 സ്കൂളുകള്‍ കൂടി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്
തിരുവനന്തപുരം: മലാപ്പറമ്പിന് പുറമെ സമാന സാഹചര്യത്തിലുള്ള 15 സ്‌കൂളുകള്‍ കൂടി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് നിയമ നടപടികള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ സ്‌കൂള്‍ ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

ശാശ്വത പരിഹാരത്തിനായി ഓര്‍ഡിനന്‍സ് പരിഗണനയിലാണ്. പിന്നീട് നിയമ നിര്‍മ്മാണത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് മാര്‍ഗമുണ്ടാക്കും. മലാപ്പറമ്പിനെപ്പോലെ പ്രതിസന്ധിയിലുള്ളത് 15 സ്‌കൂളുകളാണ്. എന്നാല്‍ ഇവയില്‍ കോടതി ഉത്തരവ് മൂലമുള്ള നിയമ പ്രശ്‌നങ്ങളുള്ളവയുണ്ട്. ഇത് പരിഹരിയ്ക്കാന്‍ നിയമ വിദഗ്ദരുമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications