ബാറുകള്‍ പൂട്ടിയെന്നത് പ്രചാര വേലമാത്രം; ടിപി രാമകൃഷ്ണന്‍
കോഴിക്കോട്: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ ഒന്നും തന്നെ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടി എന്നത് പ്രചാരവേല മാത്രമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ മദ്യവില്‍പ്പന കുറഞ്ഞിട്ടില്ല. ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപ്പിടിച്ച് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമാ എക്‌സൈസ് വകുപ്പ് തീരുമാനങ്ങളെടുക്കൂവെന്നും രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മദ്യവര്‍ജനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. മയക്കുമരുന്ന്,, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള സാധ്യതകളും പരിശോധിയ്ക്കും.

യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകളൊന്നും തുറക്കില്ലെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി, തൊഴിലുടമ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിയ്ക്കും. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.












Click it and Unblock the Notifications