സര്‍ക്കാറിന് ആശ്വാസം; പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കും: റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ദില്ലി: പ്ലസ് വണ്‍ പരീക്ഷള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ അനുമതി. ഓഫ് ലൈനായി പരീക്ഷകള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സര്‍ക്കാറിന് അനുമതി നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരീക്ഷ നടത്തേണ്ടതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്നും സുപ്രീംകോടതി വിലയിരുത്തി.
രാജ്യത്ത് തന്നെ കോവിഡ് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ ഓഫ് ലൈനായി പരീക്ഷ നടക്കുന്നത് രോഗ വ്യാപനത്തിന് ഇടയാക്കമെന്നും അതിനാല്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ ആറാം തിയതി ആരംഭിക്കേണ്ട പരീക്ഷ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അന്ന് കോടതിയില്‍ നിന്നും വിമര്‍ശനം നേരിട്ടെങ്കിലും ഓഫ് ലൈനായി തന്നെ പരീക്ഷ നടത്തണമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.

പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതില്‍ നിരവധി ബുദ്ധിമുട്ടുകളുണ്ട്. ഒാണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ ഇന്‍റര്‍നെറ്റ്-കംപ്യൂട്ടര്‍ സൗകര്യങ്ങളില്ലാത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷ വിജയകരമായി നടത്തിയതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ച ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിക്കൊണ്ട് പരീക്ഷ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
സുപ്രീം കോടതി വിധിയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്വാഗതം ചെയ്തു. രണ്ടാം വര്‍ഷം പരീക്ഷ മികച്ച രീതിയില്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം വര്‍ഷ പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ടൈം ടേബിള്‍ പുറത്തിറക്കിയപ്പോള്‍ പരീക്ഷകള്‍ തമ്മിലുള്ള ഇടവേളകളുടെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതി തേുടര്‍ന്ന് ഒരു പരീക്ഷ കഴിഞ്ഞാല്‍ രണ്ട് മുതല്‍ 4 ദിവസം വരെ ഗ്യാപ്പ് വരുന്ന രീതിയില്‍ ടൈം ടേബിള്‍ പരിഷ്കരിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു കൂട്ടര്‍ പരീക്ഷ നടത്താന്‍ പാടില്ലെന്നും പറഞ്ഞ് കോടതിയെ സമീപിക്കുന്നതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ
എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ അവര്‍ സുപ്രീം കോടതിയില്‍ എത്തി. ഹര്‍ജി പരിഗണിച്ച കോടതി താല്‍ക്കാലികമായി പരീക്ഷ തടയുകയായിരുന്നു. എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാര്‍ വാദം അംഗീകരിച്ച് പരീക്ഷ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട്, പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തില്‍ പരീക്ഷ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications