കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെത്രാന്‍ കായലിലും ആറന്മുളയിലും ഇടതു സര്‍ക്കാര്‍ കൃഷി ഇറക്കും

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഫ് സര്‍ക്കാര്‍ കാലത്ത് വിവാദത്തിലായ മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പദ്ധതി. ഈ മാസം 17നകം പദ്ധതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ചേര്‍ന്നാണ് മെത്രാന്‍ കായല്‍ ആറന്മുള എന്നിവിടങ്ങളില്‍ കൃഷിയിറക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

ആറന്മുളയില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത നെല്‍വയല്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് സര്‍ക്കാര്‍ കൃഷിയിറക്കാന്‍ ആലോചിക്കുന്നത്. മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറിയും മെത്രാന്‍ കായല്‍ ഉള്‍പ്പെടെ കുട്ടനാടന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും വിവരങ്ങളുണ്ട്.

VS Sunil Kumar

എല്‍ഡിഎഫ് ഭരിക്കുന്ന കുമരകം ഗ്രാമ പഞ്ചായത്തില്‍ കായല്‍ നികത്താനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. നിലം നികത്തുന്നത് തടയുന്നതിനും സംരക്ഷിക്കുന്നതിനും അടിയന്തിര പ്രമേയം പാസാക്കിയിരുന്നു.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഏറ്റെടുത്ത തന്നാല്‍ തരിശ്ശിട്ടിരിക്കുന്ന മെത്രാന്‍ കായല്‍ നിലം മൊത്തമായി പഞ്ചായത്ത് ഏറ്റെടുത്ത് കൃഷി ചെയ്യുമെന്നും 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം മറികടന്ന് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കുമരകം പഞ്ചായത്തില്‍ അനുവദിക്കില്ല എന്നീ നിര്‍ദേശങ്ങളാണ് ഐക്യകണ്‌ഠേന പാസാക്കിയ അടിയന്തിര പ്രമേയത്തിലുള്ളത്.

എന്നാല്‍ പലരുടെ പേരിലായി കിടക്കുന്ന നിലങ്ങള്‍ ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ പഞ്ചായത്തിന് സാധിച്ചിരുന്നില്ല. അതേസമയം മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ രംഗത്തെത്തി. സര്‍ക്കാര്‍ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേഷ് പറഞ്ഞു.

English summary
Govt would take over Aranmula project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X