ഗൗരിയമ്മയെത്തി; എല്‍ഡിഎഫില്‍ ആവേശതിരയിളക്കം
എറണാകുളം: ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം, സിപിഎമ്മിന്റെ ഉരുക്കുവനിതയായിരുന്നു കെ ആര്‍ ഗൗരിയമ്മ വീണ്ടും ഇടത് പാളയത്തില്‍. എറണാകുളത്ത് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന് വേണ്ടിയാണ് ഗൗരിയമ്മ പ്രചാരണത്തിനിറങ്ങിയത്.
കേരം തിങ്ങും കേരള നാട്, കെ ആര്‍ ഗൗരി ഭരിക്കട്ടെ എന്ന മുദ്രാവക്യം ഉയര്‍ന്നുകേട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഗൗരിയമ്മ കേരള മുഖ്യമന്ത്രിയാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഗൗരിയമ്മ മാറ്റി നിര്‍ത്തപ്പെട്ടു. അതോടുകൂടിയാണ് ഗൗരിയമ്മ സിപിഎമ്മിനോട് അകലുന്നത്. ഒടുവില്‍ ജനകീയ വിസന മുന്നണി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായി.

സിപിഎമ്മിന്റെ ചരിത്രത്തിലെ മറക്കാനാകാത്ത ഏടായിരുന്ന ഗൗരിയമ്മ വീണ്ടും ഇടുപാളയത്തിലെ തിരിച്ചെത്തിയിരിക്കുകയാണ്. മാര്‍ച്ച് 30 ന് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വാഹന പ്രചാരണ ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തത് ഗൗരിയമ്മ ആയിരുന്നു.
കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ കേട്ടിട്ടും രാജിവക്കാത്ത മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ഗൗരിയമ്മയുടെ പ്രസംഗം. ഒരു മുഖ്യമന്ത്രിയും ഇത്രയും വിമര്‍ശനങ്ങള്‍ കോടതിയില്‍ നിന്ന് കേട്ടിട്ടില്ല. മുഖ്യമന്ത്രി രാജിവക്കുകയാണ് വേണ്ടത്. നാണമില്ലെങ്കില്‍ മാത്രം മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാമെന്നും ഗൗരിയമ്മ പറഞ്ഞു.












Click it and Unblock the Notifications