കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരയാത്ത ഗൗരി, തളരാത്ത ഗൗരി... ഇതാ മടങ്ങിയെത്തുന്നു

Google Oneindia Malayalam News

ആലപ്പുഴ: 'കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിയ്ക്കട്ടെ'- ഒരിക്കല്‍ കേരളത്തില്‍ ഉയര്‍ന്ന് കേട്ട മുദ്രാവാക്യമായിരുന്നു ഇത്. എന്നാല്‍ കേരള നാട്ടില്‍ മുഖ്യമന്ത്രിയാകാന്‍ കെ ആര്‍ ഗൗരിയ്ക്ക് കഴിഞ്ഞില്ല. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടാനായിരുന്നു ഗൗരിയമ്മയുടെ വിധി.

എന്നാല്‍ 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പുറത്താക്കിയ പാര്‍ട്ടിയിലേയ്ക്ക് ഗൗരിയമ്മ തിരിച്ചെത്തുകയാണ്. പി കൃഷ്ണപിള്ള ദിനത്തില്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയായ ജെഎസ്എസ് സിപിഎമ്മില്‍ ലയിയ്ക്കും. 96-ാം വയസ്സിലും കര്‍മനിരതയായ ഗൗരിയമ്മ കേരള ചരിത്രത്തിലെ മറക്കാനാവാത്ത ഏട് തന്നെയാണ്.

അവിഭക്ത പാര്‍ട്ടി

അവിഭക്ത പാര്‍ട്ടി

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാണ് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിലും. ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ സ്വന്തമായി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി.

കേരള ചരിത്രം

കേരള ചരിത്രം

കേരള ചരിത്രത്തില്‍ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത രാഷ്ട്രീയ നേതാവാണ് ഗൗരിയമ്മ. കേരളത്തിലെ ഏറ്റവും വലിയ വനിതാ രാഷ്ട്രീയ നേതാവെന്ന വിശേഷണം ഗൗരിയമ്മയ്ക്ക് സ്വന്തം.

ആദ്യമന്ത്രിസഭ

ആദ്യമന്ത്രിസഭ

ഐക്യ കേരളത്തിന്റെ ആദ്യമന്ത്രിസഭയിലെ അംഗമായിരുന്നു കെ ആര്‍ ഗൗരി. റവന്യൂ, എക്‌സൈസ് വകുപ്പുകളായിരുന്നു ഗൗരിയമ്മയ്ക്ക് കീഴില്‍ ഉണ്ടായിരുന്നത്.

ഭൂപരിഷ്‌കരണം

ഭൂപരിഷ്‌കരണം

കേരളത്തിന്റെ സാമൂഹ്യ മേഖലയില്‍ സമൂല മാറ്റത്തിന് വഴിവച്ച ഭൂപരിഷ്‌കരണ നിയമത്തിന്റെ പ്രമുഖ ശില്‍പികളില്‍ ഒരാളാണ് ഗൗരിയമ്മ.

ഭാര്യയും ഭര്‍ത്താവും

ഭാര്യയും ഭര്‍ത്താവും

കെ ആര്‍ ഗൗരി വിവാഹം കഴിച്ചത് കമ്യൂണിസ്റ്റ് നേതാവ് ടിവി തോമസിനെ ആയിരുന്നു. രണ്ട് പേരും ആദ്യ മന്ത്രിസഭയിലെ അംഗങ്ങള്‍. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇവരും പിളര്‍ന്നു.

പുറത്തേയ്ക്ക്

പുറത്തേയ്ക്ക്

1994 ലെ പുതുവര്‍ഷ ദിനം ഗൗരിയമ്മയെ സംബന്ധിച്ച് ഒരിയ്ക്കലും മറക്കാനാവില്ല. അന്നാണ് ഗൗരിയമ്മയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കുന്നത്.

ജനാധിപത്യ സംരക്ഷണ സമിതി

ജനാധിപത്യ സംരക്ഷണ സമിതി

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ഗൗരിയമ്മ തളര്‍ന്നില്ല. ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്നു.

കരയാത്ത ഗൗരി

കരയാത്ത ഗൗരി

ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. 'കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ട് നിന്നാല്‍ , അവള്‍ ഭദ്രകാളി. ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു.' എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിത പോലും എഴുതി.

ആത്മകഥ

ആത്മകഥ

തന്റെ ആത്മകഥയ്ക്ക് 'ആത്മകഥ' എന്ന പേര് തന്നെയാണ് ഗൗരിയമ്മ നല്‍കിയത്. 2011 ല്‍ കേരള സാഹത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

തിരിച്ചുവരുമ്പോള്‍

തിരിച്ചുവരുമ്പോള്‍

ജെഎസ്എസ്സില്‍ നിന്ന് ഗൗരിയമ്മ സിപിഎമ്മിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ പഴയ പ്രതാപമൊന്നും ഇല്ല. കഴിഞ്ഞ തവണഒരു സീറ്റ് പോലും വിജയിക്കാന്‍ അവരുടെ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല. സിപിഎമ്മിലേയ്ക്ക് തിരിച്ചുപോരുന്നതിന്റെ പേരില്‍ പാര്‍ട്ടി പിളരുകയും ചെയ്തു,

English summary
KR Gowri Amma coming back to CPM. Her party will merge in CPM on August 19.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X