Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദില്‍ നിന്ന് ജിപിആര്‍ സംവിധാനം ഇന്നെത്തും; കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു

Recommended Video

cmsvideo
    കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു | Oneindia Malayalam

    കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ കവളപ്പാറയിലും പുത്തുമലയിലും ഇന്നും തുടരും. തുടര്‍ച്ചയായ പത്താംദിവസത്തിലേക്കാണ് തെരച്ചില്‍ കടക്കുന്നത്. കവളപ്പാറയില്‍ ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞറുടെ സംഘം ഉച്ചോയോടെ കവളപ്പാറയില്‍ എത്തും.

    kavalappara-

    ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 38 ആയി. കവളപ്പാറയില്‍ 21 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. രണ്ട് ദിവസമായി മഴക്ക് ശമനമുള്ളത് തെരച്ചിലിന് ആക്കം കൂട്ടിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായത് .

    മന്ത്രി എകെ ബാലന്‍ കവളപ്പാറയിലെ അപകടമേഖലയും ദുരിതാശ്വാസ ക്യാംമ്പുകളും ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്. ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന വയനാട് പുത്തുമലയിലും ജിപിആര്‍ സംവിധാനം എത്തിക്കാനാണ് ശ്രമം. പുത്തുമലയിലും ഇന്നലെ രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. 17 പേരെ കാണാതായതില്‍ 10 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

    Name of Donee: CMDRF

    Account Number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+