Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാറ്റ് ജിപിടിക്കും സ്വപ്ന സുരേഷിനെ അറിയാം...സ്വപ്‌ന സുരേഷിനെ അറിയുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.

Swapna Suresh 311

സ്വപ്ന സുരേഷ് എന്ന പേര് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. കുറച്ചുനാളുകളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരാണ് സ്വപ്‌ന സുരേഷ് എന്നു പറഞ്ഞാല്‍ അല്ലെന്നുപറയാന്‍ പറ്റില്ല..

മാധ്യമങ്ങളില്‍ എത്രയോ വട്ടം കേട്ടു, എത്ര വിവാദങ്ങള്‍. ഇപ്പോള്‍ സ്വപ്‌ന സുരേഷിനെ അറിയുമോ എന്ന ചോദ്യത്തിന് ആര്‍ട്ടിഫ്ഷ്യല്‍ ഇന്റലിജന്‍സ് ബോട്ട് ആയ ചാറ്റ് ജിപിടിയുടെ മറുപടി എന്താണ് എന്ന് അറിയാമോ..

ചാറ്റ് ജിപിടിയുടെ മറുപടി...

ചാറ്റ് ജിപിടിയുടെ മറുപടി...

സ്വപ്‌ന സുരേഷിനെ അറിയുമോയെന്ന ചോദ്യത്തിന് ചാറ്റ് ജിപിടിയുടെ മറുപടി ഇങ്ങനെ: സ്വപ്നയെ അറിയും. അടുത്തിടെ ഇന്ത്യയില്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് സ്വപ്‌ന സുരേഷ്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ജീവനക്കാരിയാണ് അവര്‍. 2020 ജൂലൈയില്‍ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആ കേസ് വലിയ കോലാഹലമുണ്ടാക്കിയിരുന്നു.

ആരാണ് സ്വപ്ന...

ആരാണ് സ്വപ്ന...

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടാണ് സ്വപ്‌നയുടെ പേര് മലയാളികള്‍ കേള്‍ക്കുന്നത്. പിന്നീട് ആ പേര് തന്നെയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ സ്വപ്‌ന രംഗത്തുവന്നു. 2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. കേസിൽ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. ആയ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതർ ആരോപിച്ചത് മുൻ കോൺസുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിലെ കരാർ ജീവനക്കാരിയുമായ സ്വപ്‌ന സുരേഷിനെ ആയിരുന്നു... സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ നീക്കുകയും ചെയ്തിരുന്ന..

അബുദാബിയിൽ..

അബുദാബിയിൽ..

സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ പങ്കാളിയായി. പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം. ഭർത്താവുമായി ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ ബിസിനസ് പൊളിഞ്ഞ് മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി.

‘ചതിയുടെ പത്മവ്യൂഹം' ...

‘ചതിയുടെ പത്മവ്യൂഹം' ...

സ്വപ്ന സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' 2022 ൽ പുറത്തിറങ്ങിയിരുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം...

ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം...

ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+