കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുകയാണ് ജലീല്‍; ആരോപണം കടുപ്പിച്ച് ചെന്നിത്തല

Google Oneindia Malayalam News

പത്തനംതിട്ട: എംജി സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു ആരോപണത്തിനും ജലീലിന് മറുപടിയില്ലാത്ത സാഹചര്യത്തില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് ഇനിയും രക്ഷപ്പെടാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജോളി എങ്ങനെ 6 പേരെ കൊന്ന കൊടും ക്രിമിനല്‍ ആയി: ഉത്തരം തേടി അന്വേഷണ സംഘം, പിടികൊടുക്കാതെ പ്രതിജോളി എങ്ങനെ 6 പേരെ കൊന്ന കൊടും ക്രിമിനല്‍ ആയി: ഉത്തരം തേടി അന്വേഷണ സംഘം, പിടികൊടുക്കാതെ പ്രതി

കള്ളം കണ്ട് പിടിച്ചതിന്‍റെ പരിഭ്രമത്തിലാണ് മന്ത്രി ജലീല്‍. അതുകൊണ്ടാണ് അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് മറുപടി പറയുന്നത്. തന്‍റെ ആരോപണം സത്യവിരുദ്ധമല്ലെന്ന് തെളിയിക്കാന്‍ മന്ത്രിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മന്ത്രി നടത്തിയത് അധികാര ദുര്‍വിനിയോഗമാണ്. മാര്‍ക്ക്ദാന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

rameshjaleel

താന്‍ മോഡറേഷന് എതിരല്ല. മറിച്ച് മാര്‍ക്ക് കുംഭകോണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞത്. അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് യുണിവേഴ്സിറ്റിയില്‍ നിന്നും പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്‍റെ മകന്‍റെ സിവില്‍ സര്‍വ്വീസ് മാര്‍ക്കുമായി ബന്ധപ്പെട്ട് ജലീല്‍ നടത്തിയ ആരോപണങ്ങള്‍ക്കും ചെന്നിത്തല മറുപടി നല്‍കി.

'ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ''ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ'

അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്നതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് എം ജി യൂണിവേഴ്സിറ്റിയിലെ മാർക്ക്‌ കുംഭ കോണത്തെ കുറിച്ചു ചോദിക്കുമ്പോൾ യു പി എസ് സി പരീക്ഷയെ കുറിച്ചു പറയുന്ന കെ ടി ജലീല്‍ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പ്രൈവറ്റ് സെക്രട്ടറി മുഖേന നടത്തിയ മാർക്ക് ദാന അഴിമതി പുറത്ത് വന്നതിലെ ജാള്യതയാണ് കെടി ജലീലിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English summary
grace mark controversy: opposition demand judicial enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X