കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്ക്ദാന വിവാദം; കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

കൊച്ചി: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെടി ജലീലിനും സര്‍ക്കാറിനുമെതിരെ വിമര്‍ശനം ശക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. ജലീലിനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാണെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജലീല്‍ പച്ചക്കള്ളം പറയുന്ന എന്തൊക്കെയോ മറച്ചുവയ്ക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?

മന്ത്രി സ്ഥാനം രാജി വെച്ച് കെടി ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം. നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാന്‍ സാധിക്കില്ല. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചാണ് മന്ത്രിയും ഓഫീസും തങ്ങള്‍ക്ക് തോന്നുന്നത് പോലെ മാര്‍ക്കുകള്‍ വാരിക്കോരി നല്‍കുന്നത്. ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറി സര്‍വ്വകലാശാലകളുടെ അദാലത്തില്‍ പങ്കെടുത്തത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. വിസിയാണ് തെറ്റ് ചെയ്തതെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു.

chenni

അതിനിടെ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തന്‍റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ അദാലത്തിന്‍റെ ഉദ്ഘാടനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കോണ്‍ഗ്രസ് വിമതരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യകോണ്‍ഗ്രസ് വിമതരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ

English summary
grace mark controversy: ramesh chennithala against kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X