വിഎസ്സിന്റെ മകനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ
കൊച്ചി: കയര്‍ഫെഡ് അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡയറക്ടര്‍ക്ക് ശുപാര്‍ശന നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ സെല്‍ എസ്.പിയാണ് അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
2001ല്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ 40 ലക്ഷത്തിന്റെ അഴിമതി നടത്തിയെന്നാണ് അരുണ്‍കുമാറിനെതിരെയുള്ള കേസ്. അരുണ്‍ കുമാറിനെ കൂടാതെ വി.എസിന്റെ മറ്റൊരു ബന്ധുവും കണ്‍സള്‍ട്ടന്റുമായ ആര്‍.കെ.രമേഷ്, കരാറുകാരന്‍ മുഹമ്മദ് അലി എന്നിവര്‍ കൂട്ടു പ്രതികളാണ്. ഇവര്‍ നാല്‍പ്പത്തിയേഴര ലക്ഷം രൂപയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണാരോപണം.

പ്രാഥമിക അന്വേഷണത്തില്‍ അഴിമതി നടന്നതായി തെളിഞ്ഞെന്നാണ് സ്‌പെഷ്യല്‍ സെല്‍ എസ്.പി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനം എടുക്കും. നാലുകോടി അന്‍പത് ലക്ഷം രൂപയുടെ പദ്ധതിയില്‍ ചേര്‍ത്തലയില്‍ കയര്‍ഫെഡിന് ഗോഡൗണ്‍ നിര്‍മിച്ചിരുന്നു.
ഇതില്‍ പ്രതികള്‍ ചേര്‍ന്ന് നാല്‍പത് ലക്ഷത്തി എഴുപത്തിയേഴായിരം രൂപയുടെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ ആരോപിക്കപ്പെടുന്നത്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ കുറ്റത്തിന് അഴിമതി നിരോധനനിയമത്തില്‍പെടുത്തി അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് അന്വേഷണോദ്യോഗസ്ഥന്റെ ശുപാര്‍ശ.












Click it and Unblock the Notifications