കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമസ്വരാജ് അഭയാന്‍: പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സൗജന്യ ക്യാമ്പുകള്‍ക്ക് ഇടുക്കിയില്‍ തുടക്കം

  • By Desk
Google Oneindia Malayalam News

ഇടുക്കി :ജില്ലയിലെ ദുര്‍ബല വിഭാഗക്കാര്‍ക്കുള്ള സൗജന്യ സഹായ ക്യാമ്പിന് വിവിധ ഇടങ്ങളില്‍ തുടക്കമായി. ഗ്രാമസ്വരാജ് അഭയാന്‍ യോജന പദ്ധതി പ്രകാരം പിന്നോക്ക വിഭാഗങ്ങള്‍ കൂടുതലുള്ള വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയിലെ ക്യാമ്പുകള്‍ നടക്കുക. ആദ്യഘ' പ്രവര്‍ത്തനങ്ങള്‍ക്ക് പള്ളിവാസല്‍ വില്ലേജിലെ ചിത്തിരപുരത്താണ് തുടക്കമായത്.ഇടുക്കി ചിത്തിരപുരത്താരംഭിച്ച സൗജന്യ ക്യാമ്പ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ ഉദ്ഘാടനം ചെയ്തു.അടിമാലി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ പ്രവീണ്‍ വാസുവാണ് ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.

മെയ് 5 വരെ നടക്കു സൗജന്യ സഹായ ക്യാമ്പ് പിന്നോക്ക വിഭാഗക്കാരുടെ ജീവിതനിലവാരം മെച്ചപെടുത്തി പുരോഗതിയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടക്കുന്നത്. സൗജന്യ ബാങ്ക് അക്കൗണ്ട്,ആരോഗ്യ ഇന്‍ഷുറന്‍സ്,സൗജന്യ ഗ്യാസ് കണക്ഷന്‍ എന്നിവക്കുള്ള അപേക്ഷകള്‍ ദുര്‍ബല വിഭാഗക്കാര്‍ക്ക് ക്യാമ്പില്‍ നേരിട്ടെത്തി സമര്‍പ്പിക്കാം.സംസ്ഥാന തലത്തില്‍ 14 വില്ലേജുകളാണ് ഇത്തരത്തില്‍ സൗജന്യ ക്യാമ്പുകള്‍ നടത്തുതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ അടിമാലി,ദേവികുളം,അഴുത എന്നീ ബ്ലോക്കുകളില്‍ പെടുന്ന 8 വില്ലേജുകളില്‍ ക്യാമ്പുകള്‍ നടക്കും.

grama swaraj

ജില്ലയുടെ വിവിധ ഇടങ്ങളില്‍ നടക്കു ക്യാമ്പുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിലെയും ധനമന്ത്രാലയിലത്തിലെയും ഉദ്യോഗസ്ഥരായ ഇന്ദു നായര്‍(ഐ ആര്‍ എ എസ്)വര്‍ഗീസ് തോമസ്(ഐ ആര്‍ എ എസ്) എന്നിവരെ ചുമതലപ്പെടുത്തിയുണ്ട്.എട്ടു വില്ലേജുകളിലും നടക്കുന്ന ക്യാമ്പുകള്‍ ഇവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും.കൂടാതെ ക്യാമ്പുകളില്‍ എത്തുവര്‍ക്കായി പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ നടത്താനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
grama swaraj abhyan for idukki; plan started in idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X